You are Here : Home / നിര്യാതരായി

ഡോ. ആനി കടവിലിന്റെ സംസ്കാരം ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 08, 2016 12:11 hrs UTC

ന്യൂയോർക്ക്∙ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ സീനിയർ വൈദീകനും പാസ്റ്ററൽ കെയർ സർവീസ് ഡയറക്ടറുമായ വന്ദ്യ ഏബ്രഹാം കടവിൽ കോർഎപ്പിസ്കോപ്പയുടെ സഹധർമ്മിണി ബസ്കിമോ- ഡോ. ആനി കടവിൽ (84) ഡിസംബർ 3 ശനിയാഴ്ച കർത്താവിൽ നിദ്രപ്രാപിച്ചു. ഡിസംബർ 9 വെള്ളിയാഴ്ച 5 മുതൽ 9 വരെ പൊതുദർശനവും ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. അമേരിക്കയിലെ ക്നാനായ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട ് ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഡോ.ജോൺ കടവിൽ (ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ) പുത്രനും, എലിസബത്ത് കടവിൽ (എഫ്.ഡി.എ) ജാമാതാവുമാണ്. ജോഷ്വ, റേച്ചൽ, റിബേക്ക എന്നിവർ കൊച്ചുമക്കളാണ് (എല്ലാവരും ബാൾട്ടിമോർ, എം.ഡി) കോട്ടയം പാറത്തോട് കണ്ണന്താനം കുടുംബാംഗമാണ് പരേത. പരേതരായ കെ.ഒ. തോമസിന്റേയും അന്നമ്മയുടേയും പുത്രിയാണ്. പരേതരായ കെ.ടി. ജോസഫ്, കെ.ടി. തോമസ്, കെ.ടി. മാത്യു എന്നിവർ സഹോദരന്മാരും പരേതരായ തെയ്വാമ്മ ജോൺ (കരിങ്ങണാമറ്റം), ചിന്നമ്മ ബേബി (ചിറത്തിലാട്ട്) എന്നിവരും മറിയാമ്മ കുര്യാക്കോസ് (ചെന്നിക്കര, കോട്ടയം) സഹോദരമാരുമാണ്. ആതുരസേവന രംഗത്തും, ആത്മീയ പ്രസ്ഥാനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. ആനി കടവിൽ. കോട്ടയം കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളജിൽ നിന്നും പ്രശസñമായ നിലയിൽ പഠനം പൂർത്തീകരിച്ചശേഷം കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പാറത്തോട്ടിൽ ശാലേം ഹോമിയോ ക്ലിനിക്ക് സ്ഥാപിച്ച് ആതുര ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. അശരണർക്ക് എന്നും ആശാകേന്ദ്രമായിരുന്നു ശാലേം ഹോമിയോ ക്ലിനിക്ക്. പിന്നീട് അമേരിക്കയിലെ ബാൾട്ടിമോറിൽ എത്തി ആതുര ശുശ്രൂഷാരംഗത്ത് ഉന്നത പഠനവും സേവനവും നടത്തി. കേരള ക്രിസ്ത്യൻ ഹോമിയോ അസോസിയേഷൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആത്മീയ സംഘടനാ പ്രവർത്തനങ്ങളിലും ചാരിറ്റി സംരംഭങ്ങളിലും ഏറെ സജീവമായിരുന്നു. അഖില മലങ്കര മാർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട ്.പാറത്തോട് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വികാരിയും പിന്നീട് കോട്ടയം ഭദ്രാസനാധിപനും ആയിരുന്ന കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ അനുഗ്രഹാശീർവാദത്തോടെ മാർത്തമറിയം വനിതാ സമാജത്തിന് പുതിയ ദിശാബോധവും ആത്മീക വളർച്ചയും ലഭിക്കുവാൻ ഏറെ പരിശ്രമിച്ച വ്യക്തിത്വമായിരുന്നു ഡോ. ആനി കടവിൽ. അമേരിക്കയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര ആർച്ച് ഡയോസിസിന്റെ പ്രാരംഭം മുതൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട ്. നിരവധി തവണ ഭദ്രാസന സെക്രട്ടറി, വൈദീക സെക്രട്ടറി എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ള വന്ദ്യ ഏബ്രഹാം കടവിൽ കോർഎപ്പിസ്കോപ്പയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങും പിന്തുണയും നൽകിയിരുന്ന ആനി കൊച്ചമ്മ ബാൾട്ടിമോർ സെന്റ് തോമസ് സിറിയൻ ഓർത്തഡോക്സ് ഇടവകയ്ക്ക് സ്വന്തമായി ദേവാലയം നേടിയെടുക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് രണ്ടുമാസമായി ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിൽ (ബാൾട്ടിമോർ) ചികിത്സയിലായിരുന്നു. ഭവനത്തിൽ മടങ്ങിയെത്തി രോഗികളുടെ വിശുദ്ധ തൈലാഭിഷേകം സ്വീകരിച്ചശേഷമാണ് കർത്താവിൽ നിദ്രപ്രാപിച്ചത്. മലങ്കര ആർച്ച് ഡയോസിസ് അധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത പരേതയുടെ വേർപാടിൽ അഗാധമായ ദുഖം രേഖപ്പെടുത്തി. ദൈവാശ്രയത്തിൽ അടിയുറച്ച് നിന്നുകൊണ്ട ് ആതുരശുശ്രൂഷയിലും ആത്മീയ പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡോ. ആനി കടവിൽ എന്നു മെത്രാപ്പോലീത്ത അനുസ്മരിച്ചു. ആർച്ച് ഡയോസിസ് സെക്രട്ടറി റവ.ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി, ക്ലേർജി സെക്രട്ടറി വെരി റവ. ബോബി ജോസഫ് കോർഎപ്പിസ്കോപ്പ, ഭദ്രാസന ട്രഷറർ ചാണ്ട‌ി തോമസ് സി.പി.എ, ജോയിന്റ് ട്രഷറർ സിമി ജോസഫ് എന്നിവരും അനുശോചിച്ചു. പരേതയോടുള്ള ആദരസൂചകമായി പാറത്തോട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, പാറത്തോട് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, തൃക്കോതമംഗലം സെന്റ് മേരീസ് ബത്‍ലഹേം പള്ളി എന്നിവയുടെ സംയുക്ത സഹകരണത്താൽ ഞായറാഴ്ച പാറത്തോട് ശാലേം കുടുംബ ഭവനത്തിൽ പ്രത്യേക അനുസ്മരണ ശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഉണ്ട ായിരിക്കും. Venue and Adress Wake Service: Friday, December 09,- 5 pm- 9 pm. Funeral Service Saturday , December 10,- 10 am to 1 pm. @Church of Resurrection 3175 Paulskirk Drive, Ellicott city, MD 21042. ബിജു ചെറിയാൻ (ന്യൂയോർക്ക്) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.