You are Here : Home / നിര്യാതരായി

ജേക്കബ് പുത്തന്‍പുരയില്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, February 10, 2016 12:14 hrs UTC

രാജു ശങ്കരത്തില്‍ , ഫിലാഡല്‍ഫിയ

ഫിലാഡല്‍ഫിയ, മുന്‍ കെ.എസ്.ഇ.ബി. എന്‍ജിനീയറും, ഫിലാഡല്‍ഫിയ കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസ് മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന പരുമല കുറുമ്പേശ്വരത്ത് പുത്തന്‍പുരയില്‍ പി.എം. ജേക്കബ് (67) ഫെബ്രുവരി9­ന് വെളുപ്പിന് 3:40­ന് ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. പരേതന്റെ പൊതുദര്‍ശനം, ഫിലാഡല്‍ഫിയ അണ്‍റു അവന്യുവിലുള്ള സെന്റ് തോമസ്­ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് ഫെബ്രുവരി 11­ന് വ്യാഴാഴ്ച വൈകിട്ട് 6:00 മുതല്‍ 8:30 വരെ നടത്തപ്പെടും. സംസ്കാരം ഫെബ്രുവരി 15­ന് തിങ്കളാഴ്ച 2 മണിക്ക് പരുമല സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ പോള്‍സ്സ് ചര്‍ച്ചില്‍ വച്ച് (പരുമല സെമിനാരി ചര്‍ച്ച്) നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . ഓതറ തോമ്പുംകുഴിയില്‍ സൂസമ്മയാണ് ഭാര്യ . സുജയ് മാത്യു ജേക്കബ് (കാനഡ), സുജീഷ് തോമസ്­ ജേക്കബ് (മുംബൈ) , സുബി മാത്യു (ചങ്ങനാശേരി) എന്നിവര്‍ മക്കളും, ബീന (കാനഡാ), മിനി (മുംബൈ) , ഡോ. ബിനോയ്­ (ചങ്ങനാശേരി) എന്നിവര്‍ മരു മക്കളും, എസ്തര്‍, കാതെറിന്‍, ഏഞ്ചലീനാ, സെബാസ്‌റ്യന്‍ , ഹന്നാ എന്നിവര്‍ കൊച്ചുമക്കളുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.