You are Here : Home / നിര്യാതരായി

ശോശാമ്മ ഐസക്‌ (മോളി- 69) നിര്യാതയായി

Text Size  

Story Dated: Friday, November 13, 2015 12:20 hrs UTC

ബിജു ചെറിയാന്‍

 

കോട്ടയം: കോട്ടയം ബസേലിയോസ്‌ കോളജ്‌ മുന്‍ ഉദ്യോഗസ്ഥന്‍ തോട്ടയ്‌ക്കാട്‌ തെക്കേടത്തുകടുപ്പില്‍ ടി.എം. ഐസക്കിന്റെ പത്‌നി ശോശാമ്മ ഐസക്ക്‌ (മോളി- 69) ബുധനാഴ്‌ച നിര്യാതയായി. സംസ്‌കാരം നവംബര്‍ 15-നു ഞായറാഴ്‌ച മാതൃഇടവകയായ തോട്ടയ്‌ക്കാട്‌ സെന്റ്‌ ഇഗ്‌നാത്തിയോസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ കല്ലറയില്‍. സാം ഐസക്ക്‌ (കൊച്ചി), സജി ഐസക്ക്‌ (ബംഗളൂരു), സുനിത സജി (ന്യൂയോര്‍ക്ക്‌) എന്നിവര്‍ മക്കളാണ്‌. സൂസന്‍ (കട്ടപ്പന), സിമി (ബംഗളൂരൂ), സജി ജോര്‍ജ്‌ ഇലപ്പനാല്‍ (സ്റ്റാറ്റന്‍ഐലന്റ്‌, ന്യൂയോര്‍ക്ക്‌) എന്നിവര്‍ ജാമാതാക്കളും, ഷേബ, ഹാനാ, ഷാന, അലീഷ, ക്രിസ്റ്റന്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്‌. കോട്ടയം പയ്യപ്പാടി താഴത്തുപുത്തന്‍പുരയ്‌ക്കല്‍ (കരുനാട്ട്‌) കുടുംബാംഗമാണ്‌ പരേത. പരേതനായ അച്ചന്‍കുഞ്ഞ്‌ (മീനടം), മോന്‍ പയ്യപ്പാടി, അന്നമ്മ (അടൂര്‍), പൊന്നമ്മ (ഏനാത്ത്‌), ബേബിച്ചന്‍ (തൃശൂര്‍) എന്നിവര്‍ സഹോദരീ-സഹോദരങ്ങളാണ്‌. ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.