You are Here : Home / നിര്യാതരായി

ഗീവര്‍ഗീസ് കൂര്‍പ്പിള്ളില്‍ കോര്‍എപ്പിസ്കോപ്പ ദിവംഗതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 06, 2014 10:39 hrs UTC


ജോര്‍ജിയ. സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ ആര്‍ച്ച് ഡയോസിസ് സീനിയര്‍ വൈദീകനും, കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളി സഹ വികാരിയുമായിരുന്ന വെരി റവ. ഗീവര്‍ഗീസ് കൂര്‍പ്പിള്ളില്‍ കോര്‍എപ്പിസ്കോപ്പ (82) ഞായറാഴ്ച പുലര്‍ച്ചെ അറ്റ്ലാന്റായില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയില്‍.

മുളന്തുരുത്തി കൊച്ചുപറമ്പില്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ ഗീവര്‍ഗീസ് ആണ് സഹധര്‍മ്മിണി. ജൂലി മത്തായി, മെറീന മാത്യു എന്നിവര്‍ മക്കളാണ്. ആഷ്ലി, ബാസില്‍, എല്‍സ, ഈവ, എലീന എന്നിവര്‍ കൊച്ചുമക്കളാണ്. മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ സെക്രട്ടറിയും ലോറന്‍സ് വില്ലിലെ (ജി.എ) സെന്റ് ഇഗ്നാത്തിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ ഫാ. മത്തായി പുതുക്കുന്നത്ത്, മാത്യു മാറാച്ചേരില്‍ എന്നിവരാണ് ജാമാതാക്കള്‍.

കോതമംഗലം ചെങ്ങമനാട്- കൂര്‍പ്പള്ളില്‍ പരേതരായ ഇസഹാക്ക്- കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം 1970-ല്‍ അമേരിക്കയിലെത്തി. അടുത്തയിടെ കാലംചെയ്ത പരിശുദ്ധ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ തിരുമനസ്സുകൊണ്ട ് ന്യൂയോര്‍ക്കില്‍ വെച്ച് 1981-ല്‍ ശെമ്മാശപട്ടം നല്‍കി വൈദീക ശുശ്രൂഷയിലേക്ക് കൈപിടിച്ചുയര്‍ത്തി.

പുണ്യശ്ശോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമസ്സുകൊണ്ട ് 1985-ല്‍ കോതമംഗലം ചെറിയ പള്ളിയില്‍ വെച്ച് കശീശപട്ടം നല്‍കി. അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത യേശു മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസുകളോടെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ മേഖലയില്‍ വിവിധ ദേവാലയങ്ങളുടെ ശുശ്രൂഷ നിര്‍വഹിച്ച അദ്ദേഹം ദീര്‍ഘകാലം സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരിയായിരുന്നു. മലബാര്‍ ഭദ്രാസന സീനിയര്‍ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മോര്‍ പീലക്സിനോസ് തിരുമേനി വൈദീകനായി അമേരിക്കയിലുണ്ട ായിരുന്ന അവസരത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഫിലാഡല്‍ഫിയയിലെ വിശ്വാസികളെ കൂട്ടിച്ചേര്‍ത്ത് സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ സ്ഥാപനത്തിനായി യത്നിച്ചു. 2000-ല്‍ കുടുംബസമേതം നാട്ടിലേക്ക് മടങ്ങിയ അച്ചന്‍ മാര്‍ത്തോമാ ചെറിയ പള്ളിയില്‍ വികാരിയായി ശുശ്രൂഷിച്ചു. ഏതാനും വര്‍ഷം മുമ്പ് അമേരിക്കയില്‍ തിരികെ എത്തി ജോര്‍ജിയയിലെ ലോറന്‍സ് വില്ലില്‍ മക്കളോടൊപ്പം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. രണ്ട ു പതിറ്റാണ്ട ുകാലം പരിശുദ്ധ സഭയെ ശുശ്രൂഷിച്ച അച്ചന്റെ സേവനത്തെ മാനിച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശാനുസരണം ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത 2012 ജനുവരി 28-ന് അദ്ദേഹത്തെ കോര്‍എപ്പിസ്കോപ്പ സ്ഥാനം നല്‍കി ആദരിച്ചു.

മെയ് പത്താം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 മണിവരെ ലോറന്‍സ് വില്ലിലുള്ള ടോം വേജസ് ഫ്യൂണറല്‍ ഹോമില്‍ വേയ്ക്കും സംസ്കാര ശുശ്രൂഷയുടെ പ്രഥമ ഘട്ടവും നടക്കും. യാക്കോബായ സഭ സീനിയര്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ട ുപോകുന്ന ഭൌതീകശരീരം പൊതുദര്‍ശനത്തിനും നഗരികാണിക്കലിനും ശേഷം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ,സഭയിലെ ഇതര മെത്രാപ്പോലീത്തമാര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ മാര്‍ത്തോമാ ചെറിയപള്ളിയിലെ പ്രത്യേകം തയാര്‍ ചെയ്ത കല്ലറയില്‍ സംസ്കരിക്കുന്നതാണ്.

സത്യവിശ്വാസത്തോടെ ഏറെ ക്ലേശങ്ങള്‍ സഹിച്ച് സഭയുടെ വളര്‍ച്ചയ്ക്കായി യത്നിച്ച വൈദീക ശ്രേഷ്ഠനായിരുന്നു ഗീവര്‍ഗീസ് കൂര്‍പ്പിള്ളില്‍ കോര്‍എപ്പിസ്കോപ്പ എന്ന് ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. അനാരോഗ്യം മറന്ന് വിശ്വാസികളുടെ ആത്മീയ ശുശ്രൂഷയ്ക്കായുള്ള സമര്‍പ്പിത ജീവിത്തിനുടമയായിരുന്നു കൂര്‍പ്പിള്ളില്‍ കോര്‍എപ്പിസ്കോപ്പ എന്ന് മോര്‍ സേവേറിയാസ് ഏബ്രഹാം മെത്രാപ്പോലീത്ത ഒക്കലഹോമയില്‍ പറഞ്ഞു. മലങ്കര ആര്‍ച്ച് ഡയോസിസ് ഭദ്രാസന സെക്രട്ടറി വെരി റവ മാത്യൂസ് ഇടത്തറ കോര്‍എപ്പിസ്കോപ്പ, വൈദീകസംഘം സെക്രട്ടറി വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ, വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ (ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാസ്റ്ററല്‍ കെയര്‍ സര്‍വീസസ് ഓഫ് മലങ്കര ആര്‍ച്ച് ഡയോസിസ്) എന്നിവരും അനുശോചനം അറിയിച്ചു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.