You are Here : Home / നിര്യാതരായി

മാത്യു തോമസ് ഡാലസില്‍ നിര്യാതനായി

Text Size  

Story Dated: Saturday, June 24, 2017 11:07 hrs UTC

ഷാജി രാമപുരം

 

 

ഡാലസ്: 1978 ല്‍ അമേരിക്കയില്‍ കുടിയേറിയ കോഴഞ്ചേരി കീഴുകര പെല്ലേലില്‍ മാത്യു തോമസ്(അച്ചന്‍കുഞ്ഞ് 73) നിര്യാതനായി. കഴിഞ്ഞ 30 ല്‍ പരം വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ മാരത്തോണ്‍ ഓയില്‍ കോപ്പറേഷനില്‍ എന്‍ജിനീയര്‍ ആയിരുന്ന പരേതന്‍ റിട്ടയര്‍മെന്റിനു ശേഷം ഡാലസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കോഴഞ്ചേരി വലിയത്തുമണ്ണില്‍ കുഞ്ഞുഞ്ഞമ്മയാണ് ഭാര്യ. ഏക മകന്‍ ബോബി തോമസ് (ഫാര്‍മസിസ്റ്റ്, ഡാവീറ്റ കമ്പനി ഡാലസ്), മരുമകള്‍ എമി തോമസ് (ഫാര്‍മസിസ്റ്റ്, ബെയിലര്‍ ഹോസ്പിറ്റല്‍ ഇര്‍വിംഗ്), കൊച്ചുമക്കള്‍ സ്റ്റീഫെന്‍, അലീസണ്‍. സഹോദരന്‍ അനിയന്‍ മാത്യു(കോഴഞ്ചേരി), സഹോദരി ലാലി മാത്യു(കോട്ടയം). ജൂണ്‍ 25 ഞായറാഴ്ച വൈകീട്ട് 4 മുതല്‍ 7 മണി വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോട്ടണില്‍(1400 W Frankford Rd, Carrollton, TX-75007) വെച്ച് പൊതുദര്‍ശനവും, ജൂണ്‍ 26 തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് കോപ്പല്‍ റോളങ്ങ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍(400 Freeport PKWY, Coppell, TX 75019) വെച്ച് സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് സംസ്‌കാരവും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : പി.റ്റി.ചാക്കോ- 214 762 9421

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.