You are Here : Home / നിര്യാതരായി

മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ റവ. ടി. പി. കോശി നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 07, 2015 11:52 hrs UTC

കടവന്ത്ര: മര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരനും ന്യൂയോര്‍ക്ക്‌ എപ്പിപ്പാനാ മര്‍ത്തോമ ചര്‍ച്ച്‌ മുന്‍ ഇടവക വികാരിയുമായ റവ. ടി. പി. കോശി നിര്യാതനായി. 1977 ല്‍ പൂര്‍ണ്ണ സമയ പട്ടക്കാരനായി മര്‍ത്തോമ സഭയില്‍ സേവനത്തില്‍ പ്രവേശിച്ച റവ. ടി. പി. കോശി കുമ്പനാട്‌ ധര്‍മ്മഗിരി മന്ദിരം സൂപ്രണ്ട്‌, സെന്റ്‌ പീറ്റേഴ്‌സ്‌ കുണ്ടറ, പരുത്തിപ്പാറ ഇമ്മാനുവേല്‍, ന്യൂയോര്‍ക്ക്‌ എപ്പിപ്പാന്‍ എറണാകുളം ജെറുശലേം തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചു. തുരുത്തിക്കര തടത്തില്‍ കെ. ഫിലിപ്പോസിന്റെയും അന്നമ്മയുടേയും മകനാണ്‌. ഭാര്യ ഏല്യാമ്മ കോശി. മക്കള്‍ : അനീഷാ കോശി, അലന്‍ ഫിലിപ്പ്‌ കോശി. തുരുത്തിക്കര ഇമ്മാനുവേല്‍ ഇടവകാംഗമാണ്‌. സംസ്‌കാരം വ്യാഴാഴ്‌ച ഒക്ടോബര്‍8 എറണാകുളം മര്‍ത്തോമ പളളിയില്‍ വെച്ച്‌ റൈറ്റ്‌ റവ. ജോസഫ്‌ മര്‍ത്തോമ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. യൂയാക്കിം മാര്‍ കൂറിലോസ്‌, മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ അത്താനാസ്യോസ്‌, സഫ്രഗ്രന്‍ മെത്രാ പ്പോലീത്ത തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More