You are Here : Home / നിര്യാതരായി

വടക്കത്തുശേരില്‍ സുരേഷ് (54) ന്യൂജഴ്‌സിയില്‍ നിര്യാതനായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, August 22, 2017 10:38 hrs UTC

ലോംഗ് വാലി(ന്യൂജേഴ്‌സി): ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെല്ലോണ്‍ വൈസ് പ്രസിഡന്റ് സുരേഷ് ജോസഫ്(54) നിര്യാതനായി. കോട്ടയം കൊല്ലാട് വടക്കത്തുശ്ശേരില്‍ പരേതനായ വി.കെ.ജോസഫിന്റെയും റേച്ചല്‍ ജോസഫിന്റെയും ഏക മകനാണ്. ഭാര്യ തിരുവല്ലാ മുണ്ടകത്തില്‍ ഗ്രേസ് ജോസഫ് വെയ്‌നിലുള്ള യു.വി.എസിലെ മാനേജരാണ്. ജെയ്‌സണ്‍ ജോസഫ്, റയന്‍ ജോസഫ് എന്നിവരാണ് മക്കള്‍. ഏക സഹോദരി സുനിതാ കോണ്ടൂര്‍ കാനഡയില്‍. ന്യൂജേഴ്‌സിയിലെ ലോംഗ് വാലിയില്‍ താമസക്കാരനായ സുരേഷ് റാന്‍ ഡോള്‍ഫ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സി അംഗമായിരുന്നു.

 

വ്യൂവിംഗ് ആഗസ്റ്റ് 23 ബുധനാഴ്ച 4 മുതല്‍ 9 വരെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സിയില്‍ നടക്കും(790, NJ-10, Randolph, NJ-07869). സംസ്‌ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെ 9.30 ന് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സിയില്‍. തുടര്‍ന്ന് അടക്കം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍(225 Ridgedale ave, east hanover, NJ 07936). വിവരങ്ങള്‍ക്ക് തോമസ്‌കുട്ടി ഡാനിയേല്‍(973) 349 - 6782

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.