You are Here : Home / നിര്യാതരായി

തൊട്ടിയാട്ട് ജോര്‍ജ് ചെറിയാന്‍ (65) ന്യുയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, August 11, 2015 10:11 hrs UTC

യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്; ചെങ്ങന്നൂര്‍ തൊട്ടിയാട്ട് ജോര്‍ജ് ചെറിയാന്‍ (65) ഓഗസ്റ്റ് 8-നു നിര്യാതനായി. വിദ്യാഭ്യാസത്തിനു ശേഷം 8 വര്‍ഷം ഭോപ്പാലില്‍ ടാറ്റാ മോട്ടോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് മസ്‌കറ്റില്‍ രണ്ടു വര്‍ഷം ബിസിനസ് നടത്തിയ ശേഷം 1982-ല്‍ ആണു അമേരിക്കയിലെത്തിയത്. 22 വര്‍ഷം പേയോ മാറ്റിക് കോര്‍പ്പറേഷനില്‍ ജോലി ചെയ്തു. 2008-ല്‍ സൂപ്പര്‍വൈസറായി വിരമിച്ചു ഭാര്യ അമ്മിണി ജോണ്‍ നിരണം എടത്തിട്ടങ്കേരില്‍ കുടുംബാംഗമാണു.

മക്കള്‍: ജോബി, എബി; മരുമക്കള്‍: ലിബി, സിബില്‍. കൊച്ചുമക്കള്‍: അലിസ, ഏഞ്ചല, ശ്രിയ. ടി.സി. രാജു, അന്നാ ഗീവര്‍ഗീസ്, ലിസി മാമ്മച്ചന്‍, വര്‍ഗീസ് ജോര്‍ജ് എന്നിവരാണു സഹോദരര്‍. പൊതുദര്‍ശനം 12-നു ബുധനാഴ്ച2 മുതല്‍ 4 വരെയും 5 മുതല്‍ 8 വരെയും യോങ്കേഴ്‌സിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (2 റിവര്‍വ്യു പ്ലേസ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701) സംസ്‌കാര ശുശ്രൂഷ 13-നു വ്യാഴാഴ്ച 9-നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ ഗബ്രിയേല്‍ മാര്‍ ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തെരിയില്‍. 50 ജാക്‌സന്‍ അവന്യു, ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സന്‍, ന്യു യോര്‍ക്ക്-10706 വിവരങ്ങള്‍ക്ക്: തോമസ് മാത്യു-914 419 7020; ജോണ്‍ ഐസക്ക്-914 720 5030 ; കുര്യാക്കോസ് തര്യന്‍-845 507 2842

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.