You are Here : Home / Readers Choice

ബെൻ കാർസൺ ട്രംപിന്റെ ക്യാബിനറ്റിൽ അർബൻ ഡവലപ്പ്മെന്റ് സെക്രട്ടറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 06, 2016 12:08 hrs UTC

വാഷിങ്ടൻ∙ അനിശ്ചിതത്വത്തിന് വിരാമമിട്ട് ബെൻ കാർസൺ ട്രംപിന്റെ ക്യാബിനറ്റിൽ അംഗമാകും. ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിങ്ങ് ആന്റ് അർബൻ ഡവലപ്പ്മെന്റ് സെക്രട്ടറിയായി ബെൻ കാർസണെ ട്രംപ് നിയമിച്ചു. നിയമനം അംഗീകരിക്കുന്നതായി ബെൻ കാർസണും അറിയിച്ചു. ഭരണതലത്തിൽ പരിചയമില്ലാത്തതിനാൽ ക്യാബിനറ്റിലെ ഒരു സ്ഥാനവും ഏറ്റെടുക്കുന്നില്ല എന്ന് ബെൻ കാർസൺ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ട്രംപിനൊപ്പം റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയ ബെൻ കാർസൺ ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ ശക്തമായ പിന്തുണ ലഭിച്ചിരുന്നു.

 

 

പ്രൈമറിയിൽ നിന്നും പിന്മാറിയ കാർസൺ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ട്രംപിനെതിരെ അണിനിരന്നപ്പോൾ ട്രംപിനെ അനുകൂലിച്ചു പ്രചരണത്തിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. 65 വയസ്സുളള കാർസൺ ന്യൂറോ സർജനായി ഉദ്യോഗത്തിൽ നിന്നും വിരമിച്ചാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത്. ഒബാമയുടെ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയെ അടിമത്തമായാണ് ബെൻ കാർസൺ വിശേഷിപ്പിച്ചത്. അടിമത്ത സമ്പ്രദായം നിർത്തലാക്കിയതിനുശേഷം രാജ്യം കണ്ട ഏറ്റവും മോശമായ ഒന്നാണ് ഒബാമ കെയർ. ഗർഭഛിദ്രത്തിനു വിധേയമാകുന്ന സ്ത്രീകളെ ‘സ്ലേവ് ഓണേഴ്സ്’ എന്നാണ് ബെൻ കാർസൺ വിശേഷിപ്പിച്ചത് ഇത് രാജ്യത്ത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ഉറച്ച ഈശ്വര വിശ്വാസികൂടിയാണ് ബെൻ കാർസൺ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.