You are Here : Home / Readers Choice

റട്ട്ഗേഴ്സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ഷാനി പട്ടേല്‍(21) വെടിയേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 13, 2016 10:55 hrs UTC

ന്യൂജേഴ്‌സി: റട്ട്ഗേഴ്സ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് മേജര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി ഷാനി പട്ടേല്‍(21) ന്യൂവാക്ക് കാമ്പസിനു സമീപമുള്ള സെന്‍ട്രല്‍ അവന്യൂ ബില്‍ ഞായറാഴ്ച വൈകീട്ടു വെടിയേറ്റു മരിച്ചതായി റട്ട്ഗേഴ്സ് യൂണിവേഴ്‌സിറ്റി ചാന്‍സ് ലര്‍ നാന്‍സി കാന്റോര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഷാനി പട്ടേലിന്റെ റൂംമേറ്റും, കഴിഞ്ഞവര്‍ഷം ഇവിടെനിന്നും ഗ്രാജുവേറ്റ് ചെയ്ത 23 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ വെടിയേറ്റു ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കവര്‍ച്ച ശ്രമത്തിനിടെ നടന്ന വെടിവെപ്പായിട്ടാണ് എക്‌സസ്സ് കൗണ്ടി പ്രൊസിക്യൂട്ടര്‍ ഓഫീസ് പ്രഥമദൃഷ്ട്യാ ഇതിനെ വിശേഷിപ്പിച്ചത്. മയക്കുമരുന്നും ഇതിന്റെ ഒരു ഭാഗമാണോ എന്നും പോലീസ് പരിശോധിച്ചു വരുന്നു. യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപം നടന്ന സംഭവം വിദ്യാര്‍ത്ഥി സമൂഹത്തെ ഞെട്ടിച്ചിരിക്കയാണ് വൈസ് ചാന്‍സലര്‍ പറഞ്ഞു. എക്‌സസ് കൗണ്ടി ഷെറീഫ് ക്രൈംസ്റ്റേപ്പേഴ്‌സ് പ്രോഗ്രാം, വെടിവെപ്പിനെകുറിച്ചോ, പ്രതികളെ കുറിച്ചോ സൂചന നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 1-877-847-7432.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.