You are Here : Home / Readers Choice

മിസ്സ് അമേരിക്കായുടെ സ്വവര്‍ഗ വിവാഹം ആഘോഷമാക്കി കുടുംബാംഗങ്ങള്‍!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 26, 2018 12:40 hrs UTC

ബര്‍മിംഹം (അലബാമ): 2005 ല്‍ മിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട യിയഡ്ര ഡൗണ്‍ ഗുനും (37), അറ്റോര്‍ണി ഏബട്ട് ജോണ്‍സുമായുള്ള സ്വവര്‍ഗ്ഗ വിവാഹം കഴിഞ്ഞ വാരാന്ത്യം ബിര്‍മിഹം മ്യൂസിയം ഓഫ് ആര്‍ട്ടില്‍ വെച്ച് ആഘോഷമായി നടന്നു. മുപ്പത്തിയേഴ് വയസ്സുള്ള മിസ്സ് അമേരിക്കായുടെ ആന്‍ഡ്രു ഗുനുമായുള്ള വിവാഹത്തില്‍ (2008) ജനിച്ച 8 വയസ്സുള്ള മകനായിരുന്ന ബെസ്റ്റ് മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് അലബാമയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്ന ഡിയ്ഡ്രായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ സ്വവര്‍ദ്ദ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ഡിയഡ്രയുടെ കൂട്ടുകാരി ഏബട്ട് ജോണ്‍സ് അറിയപ്പെടുന്ന ഒരു അറ്റോര്‍ണിയാണ്. ജീവിതത്തിലെ അര്‍ത്ഥവത്തായ നിമിഷങ്ങളായിരുന്ന ഞങ്ങളുടെ വിവാഹ പ്രതിജ്ഞ നടത്തിയ സമയമെന്നാണ് മിസ്സ് അമേരിക്ക പ്രതികരിച്ചത്. വിവാഹത്തിന് ശേഷം ഹണിമൂണ്‍ ആഘോഷിക്കുന്നത് ഐര്‍ലാന്റിലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗ വിവാഹം, ഗര്‍ഭചിദ്രം തുടങ്ങിയ വിഷയങ്ങളില്‍ ട്രംമ്പ് ഭരണകൂടം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരുണ്ടെങ്കിലും ഇതിനെ പൂര്‍ണ്ണമായും കടിഞ്ഞാണിട്ട് നിയന്ത്രിക്കുന്നതിന് ബോധവല്‍ക്കരണം അനിവാര്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.