You are Here : Home / Readers Choice

അര്‍ക്കന്‍സാ തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 28, 2017 11:40 hrs UTC

അര്‍ക്കന്‍സാസ്: രണ്ടു വര്‍ഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കു ശേഷം അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു സ്ഥാപിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ച ആറടി ഉയരവും 6000 പൗണ്ട് തൂക്കവുമുള്ള സ്റ്റാച്യു തലസ്ഥാനത്തിന്റെ സൗത്ത് വെസ്റ്റ് പുല്‍ത്തകിടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ ഫണ്ട് ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാറിന്റെ സ്ഥലത്തു സ്റ്റാച്യു സ്ഥാപിക്കുന്നതിനുള്ള അനുമതി ലൊ മേക്കേഴ്‌സ് നല്‍കിയതിനെ തുടര്‍ന്നാണിത്. 2015 ല്‍ ഒക്കലഹോമ സുപ്രീംകോടതി സംസ്ഥാന തലസ്ഥാനത്തു സ്ഥിതി ചെയ്തിരുന്ന പ്രതിമ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. നികുതി ദായകരുടെ ഒരു പെനി പോലും ഉപയോഗിക്കാതെ പത്തു കല്പനകള്‍ അടങ്ങിയ പ്രതിമ സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെയ്‌സണ്‍ റേപെര്‍ട്ട് സംതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിച്ച പിന്തുണ ആവേശകരമായിരുന്നുവെന്നും സെനറ്റര്‍ കൂട്ടിചേര്‍ത്തു. ട്രമ്പ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം കാര്യങ്ങളില്‍ വളരെ അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.