You are Here : Home / Readers Choice

ടാക്‌സ് ഫയലിങ്ങ് സീസന്‍ ആരംഭിച്ചു- അവസാനദിനം ഏപ്രില്‍ 18

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 24, 2017 11:31 hrs UTC

വാഷിംഗ്ടണ്‍: 2016 ലെ ടാക്‌സ് റിട്ടേണ്‍ ജനുവരി 23ന് വിജയകരമായി ആരംഭിച്ചതായി ഇന്റേണല്‍ സര്‍വ്വീസ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 2017 ല്‍ 153 മില്യണ്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.ആര്‍.എസ്. വ്യക്തമാക്കി. ഇലക്ട്രോണിക് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന തിയ്യതിയില്‍ തന്നെ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് അവസാന തിയ്യതിയായ ഏപ്രില്‍ 18വരെ കാത്തുനില്‍ക്കാതെ എത്രയും വേഗം സമര്‍പ്പിക്കണമെന്നും, ഇത്തവണ റീഫണ്ടിങ്ങ് ലഭിക്കുന്നതിന് ഫെബ്രുവരി 15 വരെ കാത്തു നില്‍ക്കേണ്ടിവരുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. ടാക്‌സ് റീഫണ്ട് ലഭിക്കുന്നതിന്, ഈഫയലിങ്ങും, ഡയറക്ട് ഡെപ്പോസിറ്റും വളരെ സഹായകരമായിരിക്കും. മുന്‍ വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ കോപ്പികള്‍ സൂക്ഷിച്ചുവെക്കണമെന്ന് ഐ.ആര്‍.എസ്.നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2016 ടാക്‌സ് റിട്ടേണ്‍ വിശദവിവരങ്ങള്‍ IRS.GOV/Get ready എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.