You are Here : Home / Readers Choice

അക്ഷര നഗരിയില്‍ ധനുമാസ പൗര്‍ണ്ണമിസന്ധ്യ മുതല്‍ രാകേന്ദു സംഗീതരാവുകള്‍

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Wednesday, December 28, 2016 06:30 hrs UTC

നിറനിലാവ്, നാട്ടുനിലാവ്, പ്രണയനിലാവ്, ചാദുവി ക ചാന്ദ്. പുതുവര്‍ഷത്തില്‍ ധനുമാസ പൗര്‍ണ്ണമിസന്ധ്യ മുതല്‍ കോട്ടയത്തെ നാല് രാവുകള്‍ സംഗീതനിലാവില്‍ പ്രസാദാത്മകമാകും. പാട്ടും പാട്ടിന്റെ ചരിത്രവും പിന്നാമ്പുറ കഥകളും പ്രഭാഷണങ്ങളും നാടന്‍ ഭഷ്യമേളയും പ്രദര്‍ശനങ്ങളും ഗാനാലാപന മത്സരവും ചാലിച്ച പുതിയ രുചിക്കൂട്ടുകളുമായി രാകേന്ദു സംഗീതോത്സവം നഗരസന്ധകള്‍ക്കു വീണ്ടും സംഗീതം പകരും. ചലച്ചിത്ര ഗാനരംഗത്തെ അതുല്യ പ്രതിഭകള്‍ക്ക് അവരുടെ അനശ്വര ഗാനങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സി കെ ജീവന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം നഗരത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന രാകേന്ദു സംഗീതോത്സവം 2017 ജനുവരി 12 മുതല്‍ 15 വരെ ദിവസവും വൈകുന്നേരം 5 മണി മുതല്‍ കോട്ടയം മാര്‍തോമ്മാ(എം ടി) സെമിനാരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അങ്കണത്തില്‍ നടക്കും. സി കെ ജീവന്‍ ട്രസ്റ്റും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും കോട്ടയം ബസേലിയസ് കോളജും എം ടി സെമിനാരി ഹയര്‍ സെക്കണ്ടറി സ്കൂളും സംയുക്തമായാണ് ഈ വര്‍ഷത്തെ രാകേന്ദു സംഗീതോത്സവം സംഘടിപ്പിക്കുക. ജനുവരി 12 നു വ്യാഴാഴ്ച പൗര്‍ണ്ണമി സന്ധ്യയില്‍ കവി ഓ എന്‍ വി കുറുപ്പിന് ചലച്ചിത്ര/നാടക ഗാനങ്ങള്‍കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കുന്ന നിറനിലാവ്, 13 നു വെള്ളി കാവാലം നാരായണപ്പണിക്കര്‍ക്ക് ചലച്ചിത്ര/ലളിത ഗാനങ്ങള്‍കൊണ്ട് ആദരം അര്‍പ്പിക്കുന്ന നാട്ടുനിലാവ്, 14 നു ശനി (മകരം 1) മലയാള ചലച്ചിത്രങ്ങളിലെ പ്രണയഗാനങ്ങള്‍ കോര്‍ത്തിണക്കിയ പ്രണയനിലാവ്, 15 നു ഞായര്‍ ഹിന്ദി ചലച്ചിത്ര ഗാനരംഗത്തെ അനശ്വര ഗായകര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചാദുവി ക ചാന്ദ് ഇവ ഈവര്‍ഷത്തെ പ്രധാന സംഗീത പരിപാടികള്‍. കല്ലറ ഗോപന്‍, ഉദയ് രാമചന്ദ്രന്‍, സുമേഷ് കൃഷ്ണ, ലീലാ ജോസഫ്, അപര്‍ണ്ണാ രാജീവ് (12 വ്യാഴം ), കാവാലം ശ്രീകുമാര്‍, വിജേഷ് ഗോപാല്‍, വൈക്കം വിജയലക്ഷ്മി, സരിതാ രാജീവ് (13 വെള്ളി ), വിധു പ്രതാപ്, സംഗീത്, അരുണ്‍ കുമാര്‍, ലീലാ ജോസഫ്, റോഷ്‌നി മേനോന്‍ (14 ശനി ), കൊച്ചിന്‍ ആസാദ്, സലില്‍ ശ്യാം, കലാഭവന്‍ സാബു, ഏക് താ ഷാ, ജ്യോതി മേനോന്‍ (15 ഞായര്‍) എന്നിവരാണ് രാകേന്ദുവിലെ പ്രധാന ഗായകര്‍. വിശിഷ്ടാതിഥികളായി മന്ത്രിമാരായ സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി തോമസ്, കെ ടി ജലില്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവിയും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, സംഗീതജ്ഞ ഡോ മാലിനി ഹരിഹരന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍, ചലച്ചിത്രതാരങ്ങളായ കെ പി എ സി ലളിത, വിജയരാഘവന്‍ എന്നിവര്‍ പങ്കെടുക്കും. പ്രൊഫ ബി എല്‍ ശശികുമാര്‍ (12 വ്യാഴം), ആലങ്കോട് ലീലാകൃഷ്ണന്‍ (14 ശനി), ജമാല്‍ കൊച്ചങ്ങാടി (15 ഞായര്‍) എന്നിവരാണ് പ്രതിദിന പ്രഭാഷണങ്ങള്‍ നടത്തുന്നത്. നാടക സംവിധായകന്‍ ചന്ദ്രദാസനും നടന്‍ സോപാനം ഗോപനും ചേര്‍ന്നു 13 നു വെള്ളി അവതരിപ്പിക്കുന്ന കാവാലം വായ്ത്താരിയാണ് ഈ വര്‍ഷത്തെ ശ്രദ്ധേയമായ മറ്റൊരു പരിപാടി. സംഗീത സംബന്ധിയായ സ്റ്റാമ്പുകള്‍, പെയിന്‍റിംഗുകള്‍, കാരിക്കേച്ചര്‍, പുസ്തകങ്ങള്‍ ഇവയുടെ സംഗീതകാഴ്ചകള്‍ എന്ന പ്രദര്‍ശനം എം റ്റി സ്കൂള്‍ അങ്കണത്തില്‍ ജനുവരി 915 നു നടക്കും മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്കുള്ള 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 2017 ലെ രാകേന്ദു സംഗീത പുരസ്ക്കാരം 14 ശനി വിതരണം ചെയ്യും. കോട്ടയം ബസേലിയസ് കോളജില്‍ സാഹിത്യ അക്കാദമിയുമായി ചേര്‍ന്നു ഓ എന്‍ വി സാഹിത്യ സെമിനാറും (10 ചൊവ്വ) ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്നു നടത്തുന്ന മലയാള ചലച്ചിത്രഗാനം: ചരിത്രം, സാഹിത്യം, സംഗീതം സെമിനാറും (11 ബുധന്‍) നടക്കും. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചലച്ചിത്രഗാന ആലാപനമത്സരം 7 നു ശനിയാഴ്ച കോട്ടയം ബസേലിയസ് കോളജില്‍ നടക്കും. തെരഞ്ഞെടുത്ത സ്കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു 14 നു ശനിയാഴ്ച എം റ്റി സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന സംഗീതമത്സര പരിശീലന കളരിയില്‍ ശ്രീകുമാരന്‍ തമ്പി, എല്‍ ജയകൃഷ്ണന്‍, ജെയ്‌സണ്‍ ജെ നായര്‍ എന്നിവര്‍ പങ്കെടുക്കും. അനിതര സാംസ്കാരിക വേദി (ചങ്ങനാശ്ശേരി), അഭയദേവ് ഫൗണ്ടേഷന്‍, ആര്‍ട്‌സ് സൊസൈറ്റി, ആത്മ, എസ് ബി ടി ഓഫീസ്സേര്‍സ് ക്ലബ്(ട്രാബോക്), എം ടി സെമിനാരി സ്കൂള്‍ അലൂമിനി അസോസിയേഷന്‍, കുമരകം രാജപ്പന്‍ സ്മൃതി കേന്ദ്രം (കുമരകം), നാദോപാസന, മാതംഗി സ്കൂള്‍ ഓഫ് മ്യുസിക് (ഒളശ്ശ), രഞ്ജിനി സംഗീത സഭ എന്നീ സംഘടനകള്‍ രാകേന്ദു സംഘാടനത്തില്‍ സഹകരിക്കുന്നു. ഡിജോ കാപ്പന്‍ മാനേജിംഗ് ട്രസ്റ്റി (ഫോണ്‍ 9447300978) കുര്യന്‍ തോമസ് കരിമ്പനത്തറയില്‍ സെക്രട്ടറി, മൊബൈല്‍ 9447912448 സി കെ ജീവന്‍ സ്മാരക ട്രസ്‌ററ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.