You are Here : Home / Readers Choice

കുവൈത്ത് കെഎംസിസി താക്കോല്‍ദാനം നടത്തി

Text Size  

Story Dated: Monday, July 31, 2017 11:55 hrs UTC

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാല്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നാഷണല്‍ കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്മകളില്‍ മൂന്നാമത്തേത് കുവൈത്ത് കെഎംസിസി അബ്ബാസിയ ഏരിയ ഭാരവാഹിയായ അംഗത്തിനു എറണാകുളം പറവൂര്‍ ചിറ്റാറ്റുകര നീണ്ടൂരില്‍ കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. കുവൈത്ത് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതും മറ്റു സംഘടനകള്‍ക്ക് അനുകരിക്കാന്‍ കഴിയാത്തതുമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് പറഞ്ഞു. മുസ്ലിം ലീഗിന്റെ ചാലക ശക്തിയാണ് കെഎംസിസിയെന്നും. സംഘടന നടത്തുന്ന കാരുണ്യ പ്രവര്‍ത്തകര്‍ മറ്റു സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത വിധം ഉയരത്തിലാണെന്നും തങ്ങള്‍ പറഞ്ഞു.മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന പ്രാവാസികള്‍ക്കും കെഎംസിസി ആശ്രയമാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. ടി.എ.അഹമ്മദ് കബീര്‍ എംഎല്‍എ ബൈത്തുറഹ്മ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎംസിസി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി (ആക്ടിംഗ്) സിറാജ് എരഞ്ഞിക്കല്‍ അദ്ധ്യക്ഷനായിരുന്നു. കുവൈത്ത് കഐംസിസി അതിന്റെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രഖാപിച്ച കാരുണ്യപദ്ധതികളെക്കുറിച്ച് ട്രഷറര്‍ എം.കെ. അബ്ദുറസാഖ് വിശദീകരിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡണ്ട് എം.പി.പോള്‍സണ്‍, ബ്ലോക്ക് പഞ്ചായ ത്ത് മെന്പര്‍ പി. ആര്‍.സൈമണ്‍, പറവൂര്‍ മണ്ഡലം ലീഗ് പ്രസിഡണ്ട് പി.എം.കാസിം,പറവൂര്‍ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.ഇസ്മയില്‍, കുവൈത്ത് കെ.എം.സി.സി. സെക്രട്ടറി സുബൈര്‍ കൊടുവള്ളി, ഉപദേശക സമിതിയംഗങ്ങളായ അസീസ് വലിയകത്ത്, കോട്ടുപള്ളി പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഷറീന അബ്ദുള്‍ കരീം, വാര്‍ഡ് മെന്പര്‍ മായാ മധു, ചിറ്റാറ്റുകര പഞ്ചായത്ത് മുസ്ലി ലീഗ് സെക്രട്ടറിമാരായ അബ്ദുള്‍ കരീം, എം. ബഷീര്‍, മഹല്ല് ഖതീബ് മുഹമ്മദ് അലി ജവ്ഹര്‍ സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി. നേതാക്കളായ ഗാലിബ് തങ്ങള്‍, നിസാര്‍ തങ്ങള്‍, കരീം സാഹിബ്, ഷാഫി കൂടത്തായി, മുസമ്മില്‍ മൂപ്പന്‍, ഖാലിദ് ഹാജി, ഖാലിദ് അല്ലക്കാട്ട്, മുനീര്‍ മരക്കാര്‍, മുഹമ്മദ് മനോളി, ഷമീദ് മാമാക്കുന്ന്, അബ്ദുറഹിമാന് നടുവണ്ണൂര്‍, റഷീദ് കൊടുവള്ളി, തല്‍ഹത്ത്, ഷറഫു മാവൂര്‍, അനസ് എറണാകുളം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കുവൈത്ത് കഐംസിസി അതിന്റെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രഖാപിച്ച കാരുണ്യപദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു അതിന്റെ മെന്പര്‍മാര്‍ക്കുള്ള പത്ത് (10) ബൈത്തുറഹ്മകള്‍. ഒരുപാട് വര്‍ഷക്കാലം കുവൈത്ത് പ്രവാസികളായിട്ടും തുച്ചമായ വരുമാനം കാരണം വീടെന്ന സ്വപ്നം പൂവണിയാതിരുന്ന കുവൈത്ത് കെ.എം.സി.സി. അംഗങ്ങള്‍ക്കാണ് ബൈത്തുറഹ്മകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചിറ്റാറ്റുകര പഞ്ചായത്ത് മുസ്ലി ലീഗ് പ്രസിഡണ്ട് കെ.കെ. അബ്ദുള്ള സ്വാഗതവും കുവൈത്ത് കഐംസിസി ജഹറ ഏരിയ പ്രസിഡണ്ട് ഹംസ കൊയിലാണ്ടി നന്ദിയും പറഞ്ഞു. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.