You are Here : Home / Readers Choice

രണ്ട് കുട്ടികള്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു മാതാവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 12, 2017 11:04 hrs UTC

ടെക്‌സസ്: ചുട്ടുപൊള്ളുന്ന വെയിലില്‍ പതിനഞ്ച് മണിക്കൂറോളം രണ്ടും, ഒന്നും വയസ്സുള്ള രണ്ട് പിഞ്ച് പെണ്‍കുട്ടികളെ മനപ്പൂര്‍വ്വം കാറിലിട്ടടച്ച് ചൂടേറ്റ് മരിക്കാനിടയായ സംഭവത്തില്‍ മാതാവ് പത്തൊമ്പത് വയസ്സുള്ള അമാന്‍ഡ ഹാക്കിന്‍സിനെ കെര്‍ കൊണ്ടി പോലീസ് അറസ്റ്റ് ചെയ്തതായി ജൂണ്‍ 9 വെള്ളിയാഴ്ച നടത്തിയ പത്ര സമ്മേളനത്തില്‍ കെര്‍ കൊണ്ടി ഷെറിഫ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് കാറിലിട്ടടച്ച ശേഷം 16 വയസ്സുള്ള കാമുകനുമൊത്ത് ഉല്ലസിക്കുവാന്‍ പോയതായിരുന്നു മാതാവ്. തിരിച്ചു വന്ന് കാറ് തുറന്ന് നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജൂണ്‍ 8 വ്യാഴാഴ്ച കുട്ടികള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കാറിനകത്തിരുന്ന ചൂടേറ്റ് കുട്ടികള്‍ നിലവിളിച്ചുവെങ്കിലും സമീപംകടന്നുപോയവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 98 ഡിഗ്രിയായിരുന്നു ഈ പ്രദേശത്തെ താപനില. 37 വര്‍ഷത്തെ സേവനത്തിനിടയില്‍ ഇത്രയും ക്രൂരമായ പെരുമാറ്റം ഒരു മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി കണ്ടിട്ടില്ലെന്ന് കെര്‍ കൗണ്ടി ഷെറിഫ് ഹെയര്‍ ഹോള്‍സന്‍ പറഞ്ഞു. മനപ്പൂര്‍വ്വമായ നരഹത്യക്ക് മാതാവിന്റെ പേരില്‍ കേസ്സെടുത്തു. പോലീസ് ചോദ്യം ചെയ്തതില്‍ അമാന്‍ഡ കുറ്റം സമ്മതിച്ചു. ഇവര്‍ക്ക് 70000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.