You are Here : Home / Readers Choice

വധശിക്ഷയും കാത്ത് മുപ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ നിരപരാധിയെ വിട്ടയച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 12, 2014 10:23 hrs UTC

 
 

ലൂസിയാന: 1983 നവംബറില്‍ ലൂസിയാനയിലെ ഒരു സ്വര്‍ണ്ണ കച്ചവടക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതിയെ നിരപരാധിയാണെന്ന് കണ്ടെത്തി ജയില്‍ വിമോചിതനാക്കി. മാര്‍ച്ച് 11 ചൊവ്വാഴ്ച വൈകീട്ട് 5.45 നാണ് ഫോര്‍ഡ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. വധശിക്ഷയും കാത്ത് ഏറ്റവും കൂടുതല്‍ വര്‍ഷം ജയിലില്‍ കഴിഞ്ഞ ഗ്ലെന്‍ ഫെര്‍ഡിനെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണടികാട്ടി. 2014 മാര്‍ച്ച് 6ന് കാഡൊ ജില്ലാ അറ്റോര്‍ണി ഓഫീസ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണഅ കാഡൊ ജഡ്ജി മാര്‍ച്ച് 10ന് വിധി പ്രഖ്യാപിച്ചത്.

ഞാന്‍ ചെയ്യാത്ത കുറ്റത്തിനാണ് മുപ്പതു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നത്. അറുപത്തിനാലു വയസ്സുള്ള ഗ്ലെന്‍ ഫോര്‍ഡ് പത്രപ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഞാന്‍ ഇനി പുറകിലേക്ക് നോക്കുന്നില്ല. 1983 നവംബര്‍ 5ന് നടന്ന കൊലപാതകത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഇടറുന്ന ശബ്ദത്തോടെയാണ് ഫോര്‍ഡ് പറഞ്ഞു നിറുത്തിയത്.

അമേരിക്കന്‍ നീതിന്യായ വ്യവസ്ഥതിയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഗ്ലെന്‍ ആംനെസ്റ്റി  ഇന്റര്‍നാഷ്ണല്‍ യു.എസ്.എ. സീനിയര്‍ ക്യാംപെയ്‌നര്‍ തേജ് വി പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഫോര്‍ഡിന്റെ വിധി പ്രഖ്യാപിച്ചത് വെള്ളക്കാര്‍ മാത്രം ഉള്ള ഒരു ജൂറിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.