You are Here : Home / Readers Choice

സൗത്ത്‌ ആഫ്രിക്കയിലെ പ്രമുഖരുടെ ലിസ്റ്റില്‍ 6 ഇന്ത്യക്കാര്‍

Text Size  

Story Dated: Saturday, January 04, 2014 04:49 hrs UTC

സൗത്ത്‌ ആഫ്രിക്കയിലെ ഈ വര്‍ഷത്തെ വാര്‍ത്തകള്‍ക്കുറവിടമായ നൂറു പ്രമുഖരുടെ പട്ടികയില്‍ ഇന്ത്യക്കാരായ 6 പേര്‍. വിവാദങ്ങള്‍ക്കു പേരു കേട്ട ഗുപ്‌ത സകുടുംബവും മറ്റ്‌ അഞ്ച്‌ ഇന്ത്യക്കാരുമാണ്‌ സൗത്ത്‌ ആഫ്രിക്കയിലെ നൂറു പ്രമുഖരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്‌. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ദിനപ്പത്രങ്ങളിലൊന്നായ ദ സ്റ്റാര്‍ ആണ്‌ പട്ടിക ഘഃയ്യലഖറാതക്കിയിരിക്കുന്നത്‌.
10 വിഭാഗങ്ങളില്‍ നിന്നായാണ്‌ അവര്‍ ആളുകളെ തിരഞ്ഞെടുത്തത്‌. ടെലിവിഷന്‍ രംഗത്തു നിന്നും സക്കീയ പട്ടേല്‍, ബിസിനസ്‌ രംഗത്തു നിന്നും ഇക്‌ബാല്‍ സര്‍വ്വ്‌, ഫറൂഖ്‌ അലി, മൊഹമ്മദ്‌ സയിദ്‌ എന്നിവര്‍ ലെറ്റേര്‍സ്‌ വിഭാഗത്തില്‍ നിന്നും, നായകരില്‍ നിന്നും ഇംതിയാസ്‌ സോളമന്‍ , ഗുപ്‌ത കുടുംബം എന്നിവരാണ്‌ പട്ടികയിലിടം നേടിയവര്‍. ന്യൂസ്‌ മേക്കര്‍ വിഭാഗത്തില്‍ 3ാം സ്ഥാനത്താണ്‌ ഗുപ്‌ത കുടുംബം. ഗുപ്‌ത കുടുംബം അവരുടെ മകളുടെ വിവാഹത്തിന്‌ രാജ്യം ഇതേ വരെ കണ്ടിട്ടില്ലാത്തത്ര വലിയ ആഘോഷം നടത്തിയാണ്‌ വാര്‍ത്തയിലിടം നേടിയത്‌. ജെറ്റ്‌ വിമാനങ്ങളുള്‍പ്പട യാത്രക്കായി ഒരുക്കിയ വിവാഹം പ്രസിഡണ്ട്‌ ജേക്കബ്‌ സുമയുടെ അനുവാദത്തോടെയായിരുന്നു.
19 വര്‍ഷങ്ങള്‍ക്കു ശേഷമം ആഫ്രിക്കയില്‍ വര്‍ണവെറി വന്നതിനേക്കുറിച്ചെഴുതിയതിനാണ്‌ അലി വാര്‍ത്തകളിലിടം പിടിച്ചത്‌. സിറിയയിലെ സിവില്‍ വാറിന്റെ ഭീകരതയെക്കുറിച്ചുള്ള വര്‍ണനയാണ്‌ സയിദിന്‌ 100 പേരുടെ പട്ടികയിലിടം കൊടുത്തത്‌. സൗത്ത്‌ ആഫ്രിക്കന്‍ ടെലിവിഷനിലെ സ്‌ട്രിക്‌ട്‌ലി കം ഡാന്‍സിംഗ്‌ എന്ന പരിപാടിയുടെ ആദ്യത്തെ ഇന്ത്യന്‍ വിജയിയാണ്‌ പട്ടേല്‍.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ സോളമന്‍ വാര്‍ത്തകളിലിടം നേടി. ഒരു മാധ്യമസംരംഭത്തെ ഒറ്റക്കു നയിച്ചതിനാണ്‌ ഇക്‌ബാല്‍ സര്‍വ്വ്‌ പട്ടികയിലിടം പിടിച്ചത്‌. എന്തു തന്നെയായാലും മറ്റൊരു രാജ്യത്തിന്റെ ഒരു വര്‍ഷത്തെ വാര്‍ത്തകളിലെ താരങ്ങളില്‍ ആറ്‌ ഇന്ത്യക്കാരുണ്ടെന്നത്‌ വളരെ ആശ്ചര്യകരമായ വസ്‌തുതയാണ്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.