You are Here : Home / Readers Choice

തവളച്ചാട്ടത്തില്‍ ലോക റെക്കോര്‍ഡ്‌ സ്ഥാപിച്ച മഹാന്‍

Text Size  

Story Dated: Tuesday, December 10, 2013 05:00 hrs UTC

ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം ആളുകള്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കാറുണ്ട്‌. എന്നാല്‍ തവളച്ചാട്ടത്തിലോ. അംഗന്‍വാടിയിലെ കുട്ടികള്‍ റെക്കോര്‍ഡുകള്‍ സ്‌ഥാപിക്കാറുണ്ടെന്നായിരിക്കും ഉത്തരം. കാരണം അവര്‍ക്കു തവളച്ചാട്ടമത്സരം മത്സരങ്ങളിലെ ഒരു മുഖ്യഇനമാണല്ലോ. എന്നാല്‍ ജപ്പാനില്‍ തവളച്ചാട്ടം ചാടി ഗിന്നസ്‌ബുക്കില്‍ കയറിപ്പറ്റിയ ഒരാളുണ്ട്‌. കെനിച്ചി ഇട്ടോ എന്നാണ്‌ ഇദ്ദേഹത്തിന്റെ പേര്‌. 16.87 സെക്കന്റുകള്‍ കൊണ്ട്‌ 100 മീറ്റര്‍ ഓടിയാണ്‌ ഇദ്ദേഹം ഈ റെക്കോര്‍ഡ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. ഈ നേട്ടം കരസ്ഥമാക്കിയതോടെ ഇദ്ദേഹം സ്വന്തം പേരിലുള്ള റെക്കോര്‍ഡ്‌ തന്നെയാണ്‌ തകര്‍ത്തിരിക്കുന്നത്‌. 2012 ലാണ്‌ ഇദ്ദേഹം ആദ്യമായി 17.87 സെക്കന്റുകള്‍ കൊണ്ട്‌ നാലു കാലില്‍ 100 മീറ്റര്‍ ഓടി റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. 30 വയസുകാരനായ കെനിച്ചി ഇട്ടോ വര്‍ഷങ്ങളായി ഇതിനു വേണ്ടിയുള്ള പരിശീലനം നടത്താറുണ്ട്‌. ആദിമമനുഷ്യന്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്‌ നീങ്ങിയിരുന്നത്‌ എങ്ങനെ എന്നന്വേഷിച്ച്‌ ഇദ്ദേഹം ധാരാളം ബുക്കുകള്‍ വായിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്‌തിരുന്നു. അത്‌ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു ഈ കൈകളും കാലുകളും ഉപയോഗിച്ചു കൊണ്ടുള്ള ഓട്ടം. നാലു കാലില്‍ ഓടുന്ന ഈ പ്രാകൃതരീതി ഭാവിയില്‍ ഔദ്യോഗികമായ ഒരു മത്സര ഇനമാകുമെന്നാണ്‌ ഇദ്ദേഹം പ്രതീക്ഷിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.