You are Here : Home / Readers Choice

ദേശീയ ഗാനവും പ്ലഡ്ജ് ഓഫ് അലീജിയന്‍സും

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, September 27, 2018 04:50 hrs UTC

ദേശീയ ഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ ഫുട്‌ബോള്‍ കളിക്കാര്‍ മുട്ട് മടക്കി നിന്ന് പ്രതിഷേധം പ്രകടിപ്പിക്കുന്നത് വലിയ വിവാദമായിരുന്നു. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ദേശീയഗാനത്തോട് അനാദരവ് കാട്ടുന്ന കളിക്കാരെ കളിക്കത്തിന് പുറത്ത് ഇരുത്തും എന്ന ടീം ഉടമകളുടെ പ്രഖ്യാപനത്തിനും രാഷ്ട്രീയ, വംശീയ നിറം ഉണ്ടായി. ഈയിടെ ടെക്‌സസില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ പ്രതികരിച്ചവരില്‍ 54% കളിക്കാരുടെ 'പ്രകടന' ത്തോട് യോജിക്കുവാന്‍ കഴിയില്ല എന്നറിയിച്ചു. അതേ സമയം 63% കളിക്കാര്‍ക്ക് ഇങ്ങനെ പ്രതിഷേധിക്കുവാന്‍ അവകാശം ഉണ്ടെന്ന് പറഞ്ഞു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 54% കാവനായെ സുപ്രീം കോടതി ജഡിജിയായി സ്ഥിരപ്പെടുത്തുന്നതിന് അനുകൂലിക്കുന്നതായി മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. സര്‍വേ നടത്തിയത് വോട്ടു ചെയ്യുവാന്‍ സാധ്യതയുള്ള 807 പേര്‍ക്കിടയിലാണ്. 4.1 % സാമ്പളിംഗ് എറര്‍ സര്‍വേ ഫലത്തില്‍ പ്രതീക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സെനറ്റര്‍ ടെഡ് ക്രൂസിന് നവംബര്‍ 6ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 9% ന്റെ ലീഡ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബീറ്റോ ഒറൗര്‍ക്കിക്ക് മേല്‍ ഒരു സര്‍വേ പ്രവചിച്ചപ്പോള്‍ മറ്റ് സര്‍വേകള്‍ നേരിയ ഭൂരിപക്ഷം മാത്രം ലഭിക്കുമെന്ന് പറഞ്ഞു. ഡാലസ് കൗണ്ടിയില്‍ 32-ാം കോണ്‍ഗ്രഷ്‌നല്‍ ഡിസ്ട്രിക്ടില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നിലവിലെ കോണ്‍ഗ്രസംഗം പീറ്റ് സെഷന്‍സും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കൊളിന്‍ ആര്‍.റെഡും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് മറ്റൊരു സര്‍വ്വേ പറഞ്ഞു. സെഷന്‍സ്-48%, ആല്‍റെഡ്-47% ഇങ്ങനെയാണ് പ്രവചനം.

നാഷ്ണല്‍ ഫുട്ബാള്‍ ലീഗ് (എന്‍എഫ്എല്‍) കളിക്കാരുടെ പ്രതിഷേധവും തിരഞ്ഞെടുപ്പില്‍ വലിയ വിഷയമാണ്. ഒ റൗര്‍ക്കി കളിക്കാരെ പിന്തുണയ്ക്കുന്ന വിഡിയോയ്ക്ക് അനുയായികള്‍ വലിയ പ്രചരണം നല്‍കി. ഒ റൗര്‍ക്കിക്ക് ചുവട് പിഴച്ചു എന്നാണ് ക്രൂസിന്റെ പ്രതികരണം. എതിര്‍ സ്ഥാനാര്‍ത്ഥിയെ കടന്നാക്രമിക്കുന്ന രണ്ട് പരസ്യങ്ങള്‍ ക്രൂസിന്റെ പ്രചരണവിഭാഗം പുറത്തിറക്കി. കാവനായുടെ സ്ഥിരപ്പെടുത്തല്‍ തിരഞ്ഞെടുപ്പിന് മുമ്പ് സംഭവിച്ചാലും തിരഞ്ഞെടുപ്പിന് ശേഷമായാലും പ്രചരണത്തില്‍ ചൂടേറിയ ചര്‍്ച്ച നടക്കും. സൈപ്രസ് ഫെയര്‍ ബാങ്ക്‌സ സ്‌ക്കൂള്‍ ഡിസ്ട്രിക്ടില്‍ ഒരു പ്രിന്‍സിപ്പല്‍ പ്ലെഡ്ജ് ഓഫ് അലീജിയന്‍സ് എല്ലാ കുട്ടികളും പറഞ്ഞപ്പോള്‍ ആദരവ് കാട്ടി എണീറ്റ് നില്‍ക്കാതെ സീറ്റില്‍ തന്നെ ഇരുന്നതിന് ഇന്‍ഡ്യലാന്‍ഡ്രി(ഇന്ത്യന്‍ വംശജ അല്ല)യെ പുറത്താക്കി. ഇതിനെതിരെ മാതാവായ കിസ്സിലാന്‍ഡ്രി കേസ് നല്‍കി. ടെക്‌സസ് നിയമം അനുസരിച്ച് മാതാപിതാക്കള്‍ക്ക് കുട്ടികളെ ഇതില്‍ നിന്നൊഴിവാക്കുന്ന സമ്മതപത്രം നല്‍കാം. എന്നാല്‍ ഇങ്ങനെ അനുവദിക്കുന്നത് തന്നെ മൗലികാവകാശ(സംസാരസ്വാതന്ത്ര്യ)ലംഘനമാണെന്ന് കിസ്സി ആരോപിക്കുന്നു. കേസിന്റെ ട്രയല്‍ 2019 ഏപ്രില്‍ 15 ന് ആരംഭിക്കും. തനിക്ക് 17 വയസായപ്പോള്‍ മുതല്‍ ഏതാണ്ട് 200 തവണ താന്‍ പ്ലെഡ്ദിന് എഴുന്നേറ്റ് നില്‍ക്കാതിരുന്നിട്ടുണ്ടെന്ന് ഇന്ത്യ പറയുന്നു. കറുത്ത വര്‍ഗ്ഗക്കാരിയായ ഇന്ത്യ പ്ലെഡ്ജിന് എഴുന്നേറ്റ് നില്‍ക്കാം എന്ന് സമ്മതിക്കുന്നത് വരെ സ്‌ക്കൂളില്‍ വരേണ്ട എന്നാണ് അധികൃതരുടെ നിലപാട്. ഫസ്റ്റ് അമെന്‍ഡ്‌മെന്റ്(ഫ്രീ സ്പീച്ച്) ഫോര്‍ട്ടീന്‍ത് അമെന്റ്‌മെന്റ്(ഡ്യൂപ്രോസസ്, ഈക്വല്‍ പ്രൊട്ടക്ഷന്‍) എന്നിവ ലംഘിച്ചു എന്നാരോപിച്ചാണ് കേസ്.

 

കേസിന് ലോകശ്രദ്ധ നേടാന്‍ കഴിഞ്ഞത് ടെക്‌സസ് അറ്റേണി ജനറല്‍ സംസ്ഥാന നിയമത്തെ പ്രതിരോധിച്ച് കേസില്‍ കക്ഷി ചേര്‍ന്നപ്പോഴാണ്. സംസ്ഥാന നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യുന്ന കേസുകളില്‍ സംസ്ഥാന അറ്റേണി ജനറല്‍ മാര്‍ക്ക് കക്ഷി ചേരാം. ഇതനുസരിച്ചാണ് ടെക്‌സസ് അറ്റേണി ജനറല്‍ കെന്‍പാക്‌സ്ടണ്‍ കക്ഷി ചേരാന്‍ കോടതിയുടെ അനുവാദം തേടിയിരിക്കുന്നത്. കേസിന് വലിയ പ്രാധാന്യം ഉണ്ടെന്നും യു.എസ്. സുപ്രീം കോടതിയില്‍ വരെ എത്തിയേക്കും എന്നും നിയമ വിദഗ്ധര്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.