You are Here : Home / Readers Choice

പ്ലാന്‍ഡ് പേരന്റ്ഹുഡ് 20 മില്യണ്‍ ഡോളര്‍ രാഷ്ട്രീയ സംഭാവന നല്‍കും

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, September 14, 2018 11:08 hrs UTC

ന്യൂയോര്‍ക്ക്: ലോബിയിംഗിനും നിയമ നിര്‍മ്മാണത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പാക്കുന്നതിനും പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ രാഷ്ട്രീയ വിഭാഗം 20 മില്യണ്‍ ഡോളറിന്റെ സംഭാവന നല്‍കുമെന്ന് സംഘടന വ്യക്തമാക്കി. ഗര്‍ഭഛിദ്ര അവകാശങ്ങള്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ധന സഹായം നല്‍കുക. ചൈനീസ് വംശജ ഡോ ലീയന വെന്നിനെ പേരന്റ്ഹുഡ് അറിയിച്ചു. കഴിഞ്ഞ അഞ്ച് ദശകത്തിനിടയില്‍ ആദ്യമായാണ് സ്ഥാപനം ഒരു ഡോക്ടറെ പ്രസിഡന്റായി നിയമിക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വെന്‍ ചുമതലയേല്‍ക്കുക. 2015 മുതല്‍ ഇവര്‍ ബാള്‍ട്ടിമൂര്‍ ഹെല്‍ത്ത് കമ്മീഷണറായിരുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് സന്താന നിയന്ത്രണം, ലൈംഗിക വിദ്യാഭ്യാസം, ആരോഗ്യ പരിശോധന എന്നിവയില്‍ സേവനം നടത്തി വരുന്നു എന്ന് അവകാശപ്പെടുന്ന സ്ഥാപനത്തിന്റെ ആറാമത്തെ പ്രസിഡന്റായിരിക്കും വെന്‍.

 

ഏറ്റവും അധികം അബോര്‍ഷനുകള്‍ അമേരിക്കയില്‍ നടത്തുന്ന സ്ഥാപനം പലപ്പോഴും ആന്റി അബോര്‍ഷന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പാത്രമാകാറുണ്ട്. പ്ലാന്‍ഡ് പേരന്റ്ഹുഡിന് അവരുടെ ഗര്‍ഭഛിദ്രേതര പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഫെഡറല്‍ ധന സഹായം നിര്‍ത്തലാക്കുവാന്‍ എതിരാളികള്‍ നടത്തിയ ശ്രമങ്ങള്‍ഇതുവരെ വിജയിച്ചിട്ടില്ല. 2006 മുതല്‍ പ്രസിഡന്റായിരുന്ന സെസില്‍ റിച്ചാര്‍ഡ്‌സ് രാജിവച്ച ഒഴിവിലേക്കാണ് പെന്നിന്റെ നിയമനം. മുന്‍ ടെക്‌സസ് ഗവര്‍ണറായിരുന്ന ആന്റിച്ചാര്‍ഡ്‌സിന്റെ മകളാണ് സെസില്‍. ഇവരുടെ നിയമനവും ചില പ്രവര്‍ത്തികളും വിവാദമായിരുന്നു. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പുമായി പലപ്പോഴും ഒരു ഡെമോക്രാറ്റായ സെസില്‍ ഏറ്റുമുട്ടി. ഒടുവില്‍ സുപ്രീംകോടതിയിലേക്ക് ട്രമ്പ് നിയമിച്ച ജഡ്ജ് ബ്രെറ്റ് കാവനാഗിനേയും എതിര്‍ത്തു. ഗര്‍ഭഛിദ്ര വാദികളുടെ ഭയം ബ്രെറ്റ് സുപ്രീം കോടതിയിലെത്തിയാല്‍ വലതുപക്ഷ വാദികളായ ന്യായാധിപര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നും 1973 ലെ പ്രമാദമായ റോ വേഴ്‌സസ് വേഡ് കേസിലെ വിധി മാറ്റിയെഴുതുമെന്നുമാണ്. ഈ വിധിയാണ് രാജ്യവ്യാപകമായി സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നല്‍കിയത്.

വെന്നിന്റെ എട്ടാം ജന്മദിനത്തിന് മുന്‍പ് അവരുടെ കുടുംബം ചൈന വിട്ടോടി യു എസ്സില്‍ രാഷ്ട്രീയ അഭയം നേടി. 2003 ല്‍ അവര്‍ യു എസ് സിറ്റിസണ്‍ ആയി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസനിലും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം റോഡ്‌സ് സ്‌ക്കോളര്‍ ആയി. ബാള്‍ട്ടിമോറില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സംഗം എലീജാ കമ്മിംഗ്‌സ് വെന്നിന്റെ നിയനം പ്രകീര്‍ത്തിക്കുകയും അവരുടെ രോഗികളുടെ പരിരക്ഷിക്കുന്നതില്‍ വെന്‍ ഒരിക്കലും പിറകോട്ട് പോവുകയില്ല എന്ന് പറയുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.