You are Here : Home / Readers Choice

പേഴ്‌സണല്‍ ഡേറ്റ ഓണ്‍ വോട്ടേഴ്‌സ്: വോട്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നതായി പരാതി

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, July 19, 2017 11:42 hrs UTC

വാഷിംഗ്ടണ്‍: വോട്ടര്‍മാരുടെ വിവരങ്ങള്‍ കൗണ്ടികളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്കും സംസ്ഥാനങ്ങളില്‍ നിന്ന് ഫെഡറല്‍ അധികാരികളിലേയ്ക്കും എത്തിയപ്പോള്‍ ചോര്‍ച്ച സംഭവിച്ചതായി പരാതി ഉയര്‍ന്നു. അതിന് മുന്‍പ് പേഴ്‌സണല്‍ ഡേറ്റ ഓണ്‍ വോട്ടേഴ്‌സ് ഫെഡറല്‍ ഗവണ്മെന്റിന് നല്‍കുന്നതിനെ കുറിച്ചും വിവാദം ഉണ്ടായിരുന്നു. ചില കൗണ്ടികള്‍ വിവരം കൈമാറാന്‍ മടിച്ചു. വോട്ടര്‍ ഡേറ്റയുടെ ഈമെയിലുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ വോട്ടര്‍മാര്‍ അങ്കലാപ്പിലായിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. പ്രസിഡന്റ് ട്രമ്പിന്റെ പ്രസിഡന്‍ഷ്യല്‍ അഡൈ്വസറി കമ്മീഷന്‍ ഓണ്‍ ഇലക്ഷന്‍ ഇന്റഗ്രീറ്റിയാണ് പേഴ്‌സണല്‍ ഡേറ്റ ആവശ്യപ്പെട്ടത്. ഇതിന് ശേഷം വ്യാപകമായി വോട്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുവാന്‍ തയ്യാറായതായി ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ആരോപിച്ചു. കൊളറാഡോയില്‍ വളരെ പെട്ടന്ന് ഇലക്ട്രല്‍ റോളുകളില്‍ നിന്ന് തങ്ങളുടെ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുവാന്‍ വോട്ടര്‍മാര്‍ തയ്യാറായി എന്ന് ഡി എന്‍ സി ചെയര്‍മാന്‍ ടോം പെരസ് പറഞ്ഞു. കാരണം തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുമോ എന്ന ഭയമാണെന്നും വിശദീകരിച്ചു. പെരസിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവരെ രജിസ്‌ട്രേഡ് ആയി തുടരുവാനും വിട്ടുപോയവരെ വീണ്ടും ചേര്‍ക്കുവാനും ഉള്ള യത്‌നം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ കൊളാറാഡോയില്‍ മാത്രം 3000 വോട്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചതായാണ് കണക്ക്. കൊളറാഡൊ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ഓഫീസ് പറയുന്നത് രജിസ്‌ട്രേഷന്‍ പിന്‍വലിച്ചത് മൊത്തം വോട്ടര്‍മാരുടെ ഒരു ശതമാനത്തിന്റെ പത്തില്‍ ഒന്നാണെന്നും ഈ ഓഫീസ് കൂട്ടിച്ചേര്‍ത്തു. വോട്ടേഴ്‌സ് രജിസ്‌ട്രേഷനിലെ കൃത്രിമത്വവും വ്യാജവും പുറത്ത് കൊണ്ടുവരാനാണ് പ്രസിഡന്‍ഷ്യല്‍ അഡൈ്വസറി കമ്മീഷന്‍ ഓണ്‍ ഇലക്ഷന്‍ ഇന്റഗ്രിറ്റി രൂപീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു. കൊളറാഡോയിലെ പോലെ മറ്റ് സംസ്ഥാനങ്ങളിലും വോട്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചിട്ടുണ്ടാകാം എന്ന് ഡി എന്‍ സി പറയുന്നുണ്ടെങ്കിലും തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് സമ്മതിച്ചു. പെരസിന്റെ വാദം കമ്മീഷന്റെ നിയമനവും വിവരശേഖരവും സാധാരണക്കാരന്‍ വോട്ട് ചെയ്യുന്നതിന് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നാണ്. റിപ്പബ്ലിക്കനുകള്‍ മനഃപ്പൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന് പെരസ് ആരോപിച്ചു. 'കമ്മീഷന് ഇലക്ഷന്‍ ഇന്റഗ്രിറ്റിയുമായി ഒരു ബന്ധവുമില്ല, വോട്ടര്‍മാരെ തടയുക എന്ന ഉദ്ദേശം മാത്രമേയുള്ളു' പെരസ് വാദിക്കുന്നു. കാന്‍സാസിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റും (റിപ്പബ്ലിക്കന്‍) ട്രമ്പിന്റെ കമ്മീഷന്റെ വൈസ് ചെയര്‍മാനുമായ ക്രിസ് കൊബാഷ് പെരസിന്റെ വാദം തള്ളി രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നവര്‍ ഒരു പക്ഷെ വോട്ട് ചെയ്യുവാന്‍ ്അര്‍ഹരാവില്ല, ഒരു കുറ്റവാളിയോ വോട്ട് ചെയ്യുവാന്‍ അയോഗ്യത കല്‍പിച്ചവനോ അമേരിക്കന്‍ പൗരനല്ലാത്തവനോ ആയിരിക്കാം. ഞാന്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ വലിക്കുകയാണെന്ന് പുറമെ പറയുന്നതാവാം. ഇല്ലെങ്കില്‍ രാഷ്ട്രീയമായി സജീവമായ ചിലര്‍ താല്‍ക്കാലികമായി രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതാവാം. നവംബറിലെ അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് വോട്ട് ചെയ്യാനായിരിക്കും ഉദ്ദേശം, കൊബാഷ് പറയുന്നത് ഇങ്ങനെയാണ്. തിരഞ്ഞെടുപ്പിന് 30 ദിവസം മുന്‍പുവരെ രജിസ്റ്റര്‍ ചെയ്യുന്ന അര്‍ഹരായവര്‍ക്ക് വോട്ട് ചെയ്യുവാന്‍ കഴിയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.