You are Here : Home / Readers Choice

കനേഡിയന്‍ സ്‌ക്കൂള്‍ വെടിവെപ്പ്- നാല് മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 23, 2016 03:44 hrs UTC

ഒട്ടാവ: ഇന്ന് ഉച്ചക്ക് ല ലോച്ചി കമ്മ്യൂണി സ്‌ക്കൂളില്‍ ഒരു തോക്കുധാരി നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കനേഡിയന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. വെടിവെപ്പു നടത്തിയ പ്രതിയുടെ രണ്ടു ബന്ധുക്കള്‍, ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു ടീച്ചര്‍ ഉള്‍പ്പെടെ നാലുപേരുടെ മരണം സ്ഥിരീകരിച്ചതായും രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും, കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുന്നതായും മേയര്‍ ജന്‍വീര്‍ വെളിപ്പെടുത്തി. സംഭവത്തെകുറിച്ചു വിവരം ലഭിച്ച നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിലെടുത്തു. ഒരു ആണ്‍കുട്ടിയെയാണ് തോക്ക് സഹിതം പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു. പരിക്കേറ്റവരെ റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12 ക്ലാസ്സു വരെ 900 വിദ്യാര്‍ത്ഥികളാണ് സ്‌ക്കൂളില്‍ പഠനം നടത്തുന്നത്. 2007 നു ശേഷം നടക്കുന്ന ആദ്യ സ്‌ക്കൂള്‍ വെടിവെപ്പ് സംഭവമാണിത്. ടൊറന്റൊ സ്‌ക്കൂളിലെ 15 വയസ്സുക്കാരനാണ് ആ സംഭവത്തില്‍ കൊല്ലപ്പെട്ടത്. കനേഡിയില്‍ ചരിത്രത്തിലെ ഏറ്റവു വലിയ സ്‌ക്കൂള്‍ വെടിവെപ്പുണ്ടായത് 1989 ലാണ്. മോണ്‍ട്രിയല്‍ എന്‍ജിനിയറിംഗ് സ്‌ക്കൂളിലെ 14 വിദ്യാര്‍ത്ഥികളും തോക്കുധാരിയുമാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്. കനേഡിയന്‍ സ്‌ക്കൂളില്‍ നടന്ന വെടിവെപ്പ് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.