You are Here : Home / Readers Choice

പളളികളിൽ മോഷണം: പ്രതികളെ കണ്ടെത്താൻ സഹകരിക്കണമെന്ന് പൊലീസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 06, 2016 12:58 hrs UTC

കൊപ്പേൽ∙ സംഭാന നിക്ഷേപിക്കുന്ന പെട്ടികൾ മോഷണം നടത്തിയ പ്രതികളെ കണ്ടെത്തുന്നതിന് കൊപ്പേൽ പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. സാമുവേൽ ബിലവഡിലുളള സെന്റ് ആൻ കാത്തലിക്ക് പാരിഷിലാണ് ക്രിമസ് രാവിലും ഒരാഴ്ചയ്ക്കുശേഷം ന്യൂഇയർ രാവിലും മോഷണം നടന്നത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പണം മോഷ്ടിച്ചതെന്നും, ഈ കുറ്റവാളികളുടെ ചിത്രം പളളിക്കകത്തുളള ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും കൊപ്പെൽ പൊലീസ് ഓഫിസർ പീറ്റർ ഡെർക്ക്സ് പറഞ്ഞു. അടുത്തയിടെ മൂന്ന് പളളികളിലായി നടന്ന തകർച്ചയിൽ ഈ മൂന്ന് പ്രതികളുടേയും പങ്ക് തളളികളയാനാകില്ലെന്നും പൊലീസ് പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽ നിന്നും മാത്രമല്ല. മറ്റുളളവരെ സഹായിക്കുന്നതിന് സൂക്ഷിച്ചു വെച്ചിട്ടുളള പണമാണ് തസ്കരന്മാർ മോഷ്ടിക്കുന്നതെന്നും ഇവരെ പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ക്യാമറയിൽ പതിഞ്ഞ പ്രതികളുടേതാണെന്ന് സംശയിക്കുന്ന ചിത്രങ്ങളും പൊലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഡാലസിലുളള പളളികളിൽ മോഷണ ശ്രമങ്ങൾ വർദ്ധിച്ചു വരുന്നതിൽ അംഗങ്ങൾ ഉൽകണ്ഠാകുലരാണ്. ഈയ്യിടെയാണ് ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ പകൽ സമയത്ത് ആരാധന നടക്കുന്നതിനിടയിൽ മോഷ്ടാക്കൾ അകത്തു കടന്ന് സാധനങ്ങൾ കവർച്ച ചെയ്തത്. മോഷണങ്ങളെ കുറിച്ചു വിവരങ്ങൾ ലഭി‌ക്കുന്നവർ ഡിറ്റക്ടീവ് ഹെയ്സിനെ 972 304 3604 നമ്പറിലോ, shayes@coppelltx.gov എന്ന ഇമെയിലിലോ വിവരം അറിയിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.