You are Here : Home / Readers Choice

നോര്‍ത്ത് ടെക്സാസില്‍ അത്യപൂര്‍വ്വ മഞ്ഞു വീഴ്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 28, 2015 01:04 hrs UTC


ഡാലസ് . ഫെബ്രുവരി 27 വെളളിയാഴ്ച രാവിലെ ആരംഭിച്ച കനത്ത മഞ്ഞു വീഴ്ച ടെക്സാസിലെ ജനങ്ങള്‍ക്ക് അത്യപൂര്‍വ്വം അനുഭവമായി. വിന്റര്‍ സീസണ്‍ ആരംഭിച്ചതിനുശേഷം ആദ്യമായാണ് കനത്ത മഞ്ഞു വീഴ്ച. നോര്‍ത്ത് ടെക്സാസിലെ ജന ജീവിതം സ്തംഭിപ്പിക്കുന്നത് വ്യാഴാഴിച്ച അര്‍ദ്ധരാത്രി മുതല്‍ ഇന്ന് വെളളിയാഴ്ച വൈകിട്ട് 6 മണി വരെ. 617 റോഡപകടങ്ങളാണ് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഡാലസ് പൊലീസ് പറഞ്ഞു.

ഈ വാരാന്ത്യം  ഐസ് മഴയോടെയാണ് കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനം സംഭവിച്ചത്. രണ്ട് ദിവസം പൂര്‍ണ്ണമായും അടഞ്ഞു കിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ഇന്ന്  പല വിദ്യാലയങ്ങള്‍ക്കും അവധി നല്‍കുകയോ, നേരത്തെ അടക്കുകയോ ചെയ്തിരുന്നു.

റോഡില്‍ അടിഞ്ഞു കൂടിയ മഞ്ഞ് നീക്കം ചെയ്യുന്നതിന് രാവിലെ മുതല്‍ തന്നെ സിറ്റി ജീവനക്കാര്‍ ശ്രമം ആരംഭിച്ചിരുന്നു.

നിരത്തിലിറങ്ങിയ പല വാഹനങ്ങളും മണിക്കൂറോളമാണ് റോഡില്‍ തങ്ങി കിടക്കേണ്ടി വന്നത്. ഐസ് മൂലം തെന്നി നീങ്ങിയ വാഹനങ്ങള്‍ റോഡില്‍ തടസ്സമുണ്ടാക്കിയതാണ് ഇതിനു കാരണം. ഡാലസ് ഫോര്‍ട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങേണ്ട 240 ഉം പുറപ്പെടേണ്ട 200 വിമാനങ്ങളാണ് കാന്‍സല്‍ ചെയ്തത്. വെളളിയാഴ്ച താപനില ഇനിയും താഴുവാന്‍ സാധ്യതയുളളതിനാല്‍ ശനിയാഴ്ച സ്ഥിതി കൂടുതല്‍ വഷളാകം എന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച യാത്രയ്ക്കിറങ്ങുന്നവര്‍ മുന്‍കൂട്ടി വിവരങ്ങള്‍ തിരക്കിയതിനുശേഷം മാത്രമേ പുറപ്പെടാവൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാരാന്ത്യം നടക്കേണ്ട ക്ലാസുകളെല്ലാം ഭൂരിഭാഗവും കാന്‍സല്‍ ചെയ്തതായി അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.