You are Here : Home / Readers Choice

ആറ് മൈല്‍ കഴുതയെ ട്രക്കിനു പുറകില്‍ കെട്ടിവലിച്ച 21 വയസ്സുകാരന്‍ അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 18, 2015 12:17 hrs UTC

മാണ്ട് ഗോമറി (ടെക്സാസ്) . ട്രക്കിനു പുറകില്‍ കയര്‍ കെട്ടി, മറ്റേ അറ്റം കഴുതയുടെ കഴുത്തിലും കെട്ടി മോണ്ട് ഗോമറി കൌണ്ടി റോഡിലൂടെ ആറ് മൈല്‍ദൂരം കഴുതയെ വലിച്ചു കൊണ്ടു പോയ കുറ്റം ചുമത്തി 21കാരനായ നാസിം ഇര്‍സാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 15 ശനിയാഴ്ചയായിരുന്നു സംഭവം. വാþരിയെല്ലുകളും ശരീരവും വികൃതമായ കഴുതയെ ആനിമല്‍ കണ്‍ട്രോള്‍ ഓഫിസറുടെ കസ്റ്റഡിയില്‍ ഏല്‍പിച്ചു. പ്രായം കൂടിയ കഴുതയായതുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ട്രക്കിനു പുറകില്‍ കെട്ടി വലിച്ചത്. യാതൊരു സങ്കോചവും ഇല്ലാതെ നാസിം പറഞ്ഞു. മൃഗങ്ങളോടുളള ക്രൂരതയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്ത യുവാവിനെ മോണ്ട് ഗോമറി കൌണ്ടി ജയിലിലേക്ക് മാറ്റി. ജാമ്യം അനുവദിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.