You are Here : Home / Readers Choice

പിറ്റ്ബുളളിന്‍െറ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്ക് 72 മില്യണ്‍ നഷ്ടപരിഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 14, 2015 01:16 hrs UTC


അറ്റ്ലാന്റാ. പിറ്റ്ബുളളിന്‍െറ കൂട്ടായ ആക്രമണത്തില്‍ ഇടതു കൈ നഷ്ടപ്പെടുകയും കണങ്കാലിനും, വലതു കൈക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത പതിമൂന്ന് വയസുളള കുട്ടിയുടെ കുടുംബത്തിന് 76 മില്യണ്‍ നഷ്ട പരിഹാരം നല്‍കുന്നതിന് ജൂറി വിധിച്ചു. 2010 ല്‍ നടന്ന സംഭവത്തില്‍ ദീര്‍ഘമായ വിചാരണക്കുശേഷം 2015 ജനുവരി 9 നായിരുന്നു വിധി ഉണ്ടായത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കേസില്‍ ഇത്രയും വലിയ തുക നഷ്ട പരിഹാരം നല്‍കുന്നത് ആദ്യമായാണ്. വീടിന്‍െറ ഡ്രൈവേയില്‍ ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നതിനിടയിലാണ് സമീപത്തെ വീട്ടില്‍ വളര്‍ത്തുന്ന രണ്ട്് പിറ്റ് ബുള്‍ നായകള്‍ എട്ട് വയസുകാരിയെ ആക്രമിച്ചത്.

ആറ് മാസത്തിനുളളില്‍ ആറ് ശസ്ത്രക്രിയകളാണ് വേണ്ടി വന്നത്. ആശുപത്രിയിലും മരുന്നിനും ആയിരക്കണക്കിന് ഡോളര്‍ ചിലവു വന്നു.

നഷ്ടപരിഹാരമായി 72 മില്യണ്‍ ജൂറി വിധിച്ചുവെങ്കിലും 36.7 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരമായും, 250,000 മറ്റുളള ചിലവുകള്‍ക്കായും നല്‍കണമെന്ന് ജൂറിയുടെ വിധി ഭേദഗതി ചെയ്ത് ജഡ്ജി ഉത്തരവിട്ടു. 250,000 ല്‍ കൂടുതല്‍ ചിലവുകള്‍ക്കായി നല്‍കാന്‍ സംസ്ഥാന നിയമം അനുവദിക്കുന്നില്ല എന്നതിലാണ് വിധി ഭേദഗതി ചെയ്യുന്നതെന്ന് വിധി ന്യായത്തില്‍ പറഞ്ഞു. നായ്ക്കളെ വളര്‍ത്തുന്നതില്‍ ആശ്രദ്ധ കാണിച്ച പിറ്റ്ബുള്‍ ഉടമസ്ഥയെ 16 മാസം  ജയില്‍ ശിക്ഷയ്ക്കും വിധിച്ചു. ഉടമസ്ഥക്ക് ഇത്രയും സംഖ്യ നല്‍കുവാന്‍ കഴിവില്ലെങ്കിലും സമൂഹത്തിന് വലിയൊരൊരു സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് പെണ്‍കുട്ടിയുടെ അറ്റോര്‍ണി പറഞ്ഞു.

4.7 മില്യണ്‍ ജനങ്ങള്‍ക്കാണ് പ്രതിവര്‍ഷം പിറ്റ്ബുളിന്‍െറ ആക്രമണത്തില്‍ പരിക്കേല്ക്കുന്നത്. 800,000 പേര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നു.  സെന്റേഴ്സ് ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത.്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.