You are Here : Home / Readers Choice

ഷെല്‍ട്ടറില്‍ നിന്നും വാലിഡിക്ടോറിയന്‍ പദവിയിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 18, 2014 11:09 hrs UTC


വാഷിങ്ടണ്‍ ഡിസി . നല്ല ഭവനങ്ങളിലും ജീവിത സാഹചര്യങ്ങളിലും വളരുന്ന വിദ്യാര്‍ഥികള്‍ പഠിപ്പില്‍ ഉന്നത വിജയം കൈവരിക്കുന്നത് സാധാരണ സംഭവമാണ്. സ്വന്തം ഒരു പാര്‍പ്പിടം പോലും ഇല്ലാതെ ദാരിദ്യ്രത്തിന്റെ പിടിയിലാണ് ഒരു കുടുംബത്തിലെ വിദ്യാര്‍ഥിനി സ്കൂളിലെ എല്ലാ കുട്ടികളേയും പുറകിലാക്കി ഉയര്‍ന്ന വിജയം കൈവരിക്കുക എന്നത് അപൂര്‍വ്വമാണ്.

സൌത്ത് വെസ്റ്റ് വാഷിങ്ടണില്‍ അനകോസ്റ്റിയ ഹൈസ്കൂളിലാണ് രേഷ്മ മെല്‍സണ്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഭവന രഹിതര്‍ക്കായുളള ഷെല്‍ട്ടറിലെ ഒരു മുറിയില്‍ മാതാവും രണ്ട് മക്കളും ഒരുമിച്ച് താമസിച്ചാണ് പഠനം നടത്തിയത്. ദാരിദ്യ്രത്തിന്റേയും കഷ്ടപാടിന്റേയും നടുവില്‍ വളര്‍ന്ന മെല്‍സണിന് ഒരാഗ്രഹമാണുണ്ടായിരുന്നത്. പഠിപ്പില്‍ ഉന്നത വിജയം നേടുക. ഈ വര്‍ഷത്തെ ഹൈസ്കൂള്‍ ഗ്രാജുവേഷനില്‍ സ്കൂളിലെ നമ്പര്‍വണ്ണായി വാലിഡക്ടോറിയന്‍ പദവി നേടിയപ്പോള്‍ തന്റെ ആഗ്രഹം സഫലമായതായി മെല്‍ബസണ്‍ പറഞ്ഞു.

ഈ വലിയ വിജയത്തോടൊപ്പം ഷെല്‍ട്ടറിലെ ജീവിതത്തോടും മെല്‍സണ്‍ വിടപറയുകയാണ്. ജോര്‍ജ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ ഡോമില്‍ താമസിച്ചു. കോളേജ് വിദ്യാഭ്യാസം തുടരുന്നതിനുളള സാഹചര്യം വിദ്യാഭ്യാസ അധികൃതര്‍ മെല്‍സണ് നല്‍കി.

നിരവധി കോളേജുകളാണ് സ്കോളര്‍ഷിപ്പുമായി മെല്‍സനെ സ്വീകരിക്കുവാന്‍ തയ്യാറായത്. ലഭിച്ച സാഹചര്യങ്ങളില്‍ പരിഭവമോ, പരാതികളോ ഇല്ലാതെ പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മെല്‍സണ്‍ പ്രചോദനമേകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.