You are Here : Home / Readers Choice

സീതള്‍ കൌറിനെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 14, 2014 11:28 hrs UTC


ഫ്രീമോണ്ട് . ജൂണ്‍ 12 മുതല്‍ കാണാതായ ഇന്ത്യന്‍ വംശജ സീതള്‍ കൌര്‍ (65) നെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു.ജൂണ്‍ 12 വ്യാഴാഴ്ച്ച ഉച്ച തിരിഞ്ഞ് 3.40 നാണ് ഇവരെ അവസാനമായി കണ്ടതെന്ന് പൊലീസ് പറഞ്ഞു.

അഞ്ചടി മൂന്നിഞ്ച് ഉയരവും 125 പൌണ്ട് തൂക്കവും, നരച്ച മുടിയും കറുത്ത കണ്ണുകളുമുളള ഇവരെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 510 790 6800 എന്ന ഫോണ്‍ നമ്പറില്‍ ഫ്രീമോണ്ട് പൊലീസുമായി ബന്ധപ്പെടേണ്ടതാണ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഇതിനുമുമ്പൊരിക്കലും ഇവരെ കാണാതാകുകയോ, വീട്ടില്‍ നിന്നും ഇറങ്ങി പുറത്തു പോകുകയോ പതിവില്ലാത്തതിനാല്‍ ഇവര്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. 911 വിളിച്ചു പൊലീസില്‍ അറിയിക്കുന്നതും ഇവരെ കണ്ടെത്തുന്നതിന് സഹായകരമാകും എന്ന് പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.