You are Here : Home / Readers Choice

ഈ വര്‍ഷത്തെ അപൂര്‍വ്വ ക്രിസ്‌മസ്‌ സമ്മാനം; തലയോട്ടി കൊണ്ടുള്ള ചെണ്ട

Text Size  

Story Dated: Friday, December 06, 2013 05:46 hrs UTC

ഈ വര്‍ഷത്തെ അപൂര്‍വ്വ ക്രിസ്‌മസ്‌ സമ്മാനമെന്നു പറയാന്‍ പ്രത്യേക തരം സമ്മാനങ്ങളാണ്‌ വിപണിയില്‍ ഇറങ്ങിയിട്ടുള്ളത്‌. മനുഷ്യന്റെ തലയോട്ടി കൊണ്ടുണ്ടാക്കിയ ചെണ്ട ഈ വര്‍ഷത്തെ അപൂര്‍വ്വ ക്രിസ്‌മസ്‌ സമ്മാനങ്ങളിലൊന്നാണ്‌. റിപ്ലൈ കമ്പനിയുടെ ടൈംസ്‌ സ്‌ക്വയര്‍ സ്‌റ്റോറിലാണ്‌ ഇത്തരം അപൂര്‍വ്വയിനം സമ്മാനങ്ങള്‍ വില്‍പ്പനക്കായി എത്തിയിരിക്കുന്നത്‌. ദു;ഖവെള്ളിയാഴ്‌ച മുതല്‍ ക്രിസ്‌മസ്‌ ദിനത്തിലെ വൈകുന്നേരം വരെയാണ്‌ ഈ സമ്മാനങ്ങള്‍ വിറ്റഴിക്കപ്പെടുക. ഇതില്‍ ആറു കാലുകളുള്ള പശുക്കുട്ടിയുടെ അസ്ഥികൂടം, പുരാതന ഈജിപ്‌തിലെ മമ്മി, ടിബറ്റില്‍ നിന്നുള്ള തലയോട്ടി കൊണ്ടുള്ള ചെണ്ട എന്നിവയാണ്‌ സ്റ്റോറിലെ താരങ്ങള്‍. ഇവയുടെ വിലയും നിസ്സാരമല്ല. പശുക്കുട്ടിയുടേതിന്‌ 24,999.99 ഡോളറാണ്‌ വില. മമ്മിക്ക്‌ 19,999.99 ഉം ചെണ്ടക്ക്‌ 4,499.99 ഡോളറും ആണ്‌ വില. ഒിലയെത്രയായാലും ക്രിസ്‌മസൊന്നു വന്നോട്ടെ സാധനങ്ങള്‍ വിറ്റുപോകുന്നത്‌ കാണിച്ചു തരാമെന്ന്‌ സ്റ്റോറിലെ ജോലിക്കാര്‍ പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.