You are Here : Home / Readers Choice

6.17 കിലോ ഗ്രാം ഭാരം; ഇതാ ഒരു ചൈനീസ്‌ ഭീമന്‍ ശിശു

Text Size  

Story Dated: Monday, December 02, 2013 03:52 hrs UTC

ചൈനയില്‍ പിറന്നത്‌ ഭീമന്‍ ശിശു. 6.17 കിലോ ഗ്രാം ഭാരമുള്ള ഇവന്‍ ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭാരമുള്ള കുട്ടികളിലൊരാളാണ്‌്‌. ഷാങ്‌ഹായിലുള്ള 27 കാരിയാണ്‌ ഈ കൊച്ചുഭീമന്‌ ജന്മം നല്‍കിയത്‌. ഷാങ്‌ഹായിലെ ഹോസ്‌പിറ്റലിലെ ഡോക്‌ടര്‍മാര്‍ പറയുന്നത്‌ ഗര്‍ഭിണിയായിരുന്ന സമയത്ത്‌ അമ്മ കഴിച്ച ഭക്ഷണമാണ്‌ കുഞ്ഞിനെ ഇത്തരത്തില്‍ വലിപ്പം വെക്കാന്‍ ഇടയാക്കിയതെന്നാണ്‌. താന്‍ ഗര്‍ഭിണിയായിരിക്കെ ദിവസവും ഓരോ ഗ്ലാസ്‌ പാലും ഓരോ മുട്ടയും കഴിക്കാറുണ്ടായിരുന്നുവെന്ന്‌ അമ്മ പറയുന്നു. ഇതിനു പുറമെ ആവശ്യത്തിലധികം പഴങ്ങളും അവര്‍ കഴിക്കാറുണ്ടായിരുന്നത്രെ.

എന്നാല്‍ കോഴിയുടെയും പരുന്തിന്റെയും മത്സ്യത്തിന്റെയുമൊക്കെ സൂപ്പുകള്‍ അവര്‍ ഗര്‍ഭിണിയായ ശേഷം സ്ഥിരമായി കഴിക്കാറുണ്ടായിരുന്നതായി ഒരു ബന്ധു പറയുന്നു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്‌ടര്‍ പറയുന്നത്‌ കുട്ടിക്ക്‌ ഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്‌. കുഞ്ഞിന്‌ ഉണ്ടാകാന്‍ സാധ്യതയുള്ള ഏറ്റവും വലിയ പ്രശ്‌നം പൊണ്ണത്തടിയാണ്‌. ജനിക്കുമ്പോള്‍ അമിതഭാരമുള്ള കുട്ടിക്ക്‌ വലുതാവുമ്പോള്‍ പൊണ്ണത്തടി ഉണ്ടാവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാണെന്നും അദ്ദേഹം പറയുന്നു. ലോകത്തെ ഏറ്റവും ഭാരമുള്ള കുട്ടി യുകെയില്‍ 1992 ല്‍ ജനിച്ച 7.03 കിലോഗ്രാം ഭാരമുള്ള കുട്ടിയാണ്‌. ഗിന്നസ്‌ ലോകറെക്കോര്‍ഡ്‌ അനുസരിച്ച്‌ ലോകത്തെ ഏറ്റവും ഭാരമുള്ള കുട്ടി 1879 ല്‍ കാനഡയില്‍ ജനിച്ച കുട്ടിയാണ്‌. ഈ കുട്ടിയുടെ ഭാരം 10.5 കിലോഗ്രാം ആയിരുന്നു. പക്ഷേ ജനിച്ച്‌ 11 മണിക്കൂറായപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.