You are Here : Home / Readers Choice

വിശന്നു വലഞ്ഞ കുട്ടികള്‍ കുപ്പത്തൊട്ടിയില്‍ നിന്നും ആഹാരം എടുത്തു കഴിച്ച കുറ്റത്തിന് മാതാവിനെ അറസ്റ്റു ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 28, 2013 06:55 hrs UTC

ഹൂസ്റ്റണ്‍. ഇരുപത്തിരണ്ടുകാരിയായ 5 കുട്ടികളുടെ മാതാവു 1,2,3 വയസുള്ള മൂന്നുകുട്ടികളെ തനിച്ചാക്കിയാണ് നവംബപ് 22 ന് രാത്രി ജോലിക്ക് പോയത് ആഹാരം ലഭിക്കാതെ വിശന്നു വലഞ്ഞ മൂന്നു കുട്ടികളും രാത്രി പുറത്തിറങ്ങി എത്തിയത് അപ്പാര്‍ട്ട്മെന്റിനു പുറകില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കുപ്പ തൊട്ടിലിനരികിലാണ് ആര്‍ത്തിയോടെ അതില്‍ നിന്നും ചീഞ്ഞു നാറിയ ഭക്ഷണ പദാര്‍ഥങ്ങള്‍ എടുത്തു കഴിക്കുന്നത് സമീപ വാസിയടം ശ്രദ്ധയില്‍ പെട്ടു ഈസറ്റ്് ഹൂസ്റ്റണിലെ മാക്സി റോഡിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഈ സംഭവം നടന്നത്. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കുട്ടികളെ സി പി എസ് കസ്റ്റഡിയില്‍ ഏല്‍പിക്കുകയും മാതാവിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. നവംബര്‍ 27 ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കിയ മാതാവിന്റെ കേസ് ഡിസംബര്‍ 4 ന് വാദം കേള്‍ക്കും

 

35,000 ഡോളറാണ് ജാമ്യ തുകയായി നിശ്ചയിച്ചിരിക്കുന്നത് അമേരിക്കയില്‍ വിഭവസമൃദ്ധമായ താങ്കസ്ഗാവിനെ പാര്‍ട്ടിക്ക് തയാറെടുക്കുന്ന ജനങ്ങള്‍ സമൂഹത്തില്‍ ദാരിദ്യ്രം അനുഭവിക്കുന്ന സാധാരണക്കാരെ വിസ്മരിക്കുന്നു. തന്റെ മേശയില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ നിറച്ചു അതിന് ചുറ്റുമിരുന്ന് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ഒരു നേരത്തെ ആഹാരത്തിനായി കുപ്പത്തൊട്ടികളെ അഭയം പ്രാപിക്കേണ്ടി വരുന്ന പിഞ്ചു പൈതങ്ങളുടെ വേദനയകറ്റുവാന്‍ ശ്രമിക്കുന്നതിലും വലിയ ഒരു താങ്ക്ഗിവിങ് വേറെയില്ലതന്നെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.