You are Here : Home / Readers Choice

ഹര്‍ബന്‍സ് സിങ്ങിനെ തിരിച്ചയക്കുന്ന നടപടി കോടതി തടഞ്ഞു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 22, 2017 11:51 hrs UTC

കാലിഫോര്‍ണിയ: ഇന്ത്യയിലെ മതവര്‍ഗീയ വാദികളുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയ ഹര്‍ബന്‍സ് സിംഗിനെ തിരിച്ചയക്കണമെന്ന് കീഴ് കോടതി വിധി സാന്‍ഫ്രാന്‍സിക്കൊ 9th സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് കോടതി തടഞ്ഞു. ഡി.എസ്.എസ്.(Dera Sacha Sauda Sect) സംഘടനാ നേതാവ് ഗുര്‍മീറ്റ് റാം റഹിംസിങ്ങിന്റെ അനുയായികളാണ് ഹര്‍സന്‍സിങ്ങിന് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. ഇതിനെ തുടര്‍ന്ന് 2011 ല്‍ അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയതായിരുന്നു ഹര്‍ബന്‍സ് സിങ്ങ്. ഗുര്‍മീറ്റിന്റെ സംഘത്തില്‍ ചേരുന്നതിന് വിസമ്മതിച്ചതിനാണ് ഹര്‍ബന്‍സിങ്ങിന് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. ഹര്‍സന്‍സിങ്ങിന്റെ വസ്തുവകകളോ മറ്റു യാതൊന്നും കണ്ടുകെട്ടാത്തതിനാലും, ഭീഷിണി നിലനില്‍ക്കാത്തതാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കീഴ്‌കോടതി സിങ്ങിന് രാഷ്ട്രീയ അഭയം നല്‍കുന്നതിനുള്ള അപേക്ഷ തള്ളി ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവിട്ടത്.

 

ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സിംഗിനെ തിരിച്ചയയ്‌ക്കേണ്ടതില്ലെന്ന് നവം.13ന് മൂന്നംഗ അപ്പീല്‍ കോര്‍ട്ട് വിധിച്ചത്. ഡി.എസ്.എസ്സില്‍ ചേരാന്‍ വിസമ്മതിച്ചത് മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും നിര്‍ബന്ധിപ്പിച്ചു അംഗത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി കണ്ടെത്തി. ഇന്ത്യയുടെ മറ്റേതെങ്കിലും സംസ്ഥാനത്ത് സുരക്ഷാ താവളം കണ്ടെത്തുന്നതുവരെ യു.എസ്സില്‍ തുടരാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഹര്‍ബന്‍സ് സിങ്ങിനെ അപായപ്പെടുത്താന്‍ ശ്രമിച്ച ഗുര്‍മീറ്റ് സിങ്ങ് രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസ്സില്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.