You are Here : Home / Readers Choice

ഫോർഡ് മോട്ടോർ കമ്പനിയുടെ അമേരിക്കൻ വിഭാ‌ഗം പ്രസിഡന്റായി മലയാളി രാജ് നായരെ കമ്പനി ബോർഡ് നിയമിച്ചു

Text Size  

Story Dated: Friday, May 26, 2017 11:41 hrs UTC

JAMES VARGHESE ന്യൂയോർക്ക് :ഫോർഡ് അമേരിക്കയുടെ പ്രസിഡന്റായി മലയാളി രാജ് നായർ. ഫോർഡ് മോട്ടോർ കമ്പനിയുടെ അമേരിക്കൻ വിഭാ‌ഗം പ്രസിഡന്റായി മലയാളി രാജ് നായരെ കമ്പനി ബോർഡ് നിയമിച്ചു.അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോ. കൃഷ്ണ കിഷോറിന്റെ മാതൃ സഹോദരി പുത്രനാണ് രാജ് നായർ. 150 ബില്യൻ ഡോളറിനുമേൽ വാർഷിക വിറ്റുവരവുള്ള മിഷിഗൺ ആസ്ഥാനമായ മൾട്ടി നാഷനൽ കാർ കമ്പനിയാണ് ഫോർഡ് മോട്ടോഴ്സ്. ഫോർഡിന്റെ വിവിധ ഡിവിഷനുകളിലായി രണ്ടു ലക്ഷത്തിലേറെ ജീവനക്കാർ ജോലി ചെയ്യുന്നു. മാർക്കറ്റ് പിടിച്ചക്കാൻ കാർ നിർമ്മാതാക്കളുടെ കടുത്ത മത്സരം നേരിടുന്ന കാലഘട്ടത്തിൽ ഫോർഡ് കമ്പനിയെ മുൻ നിരയിലെത്തിക്കാൻ നടത്തുന്ന യത്നങ്ങളുടെ ഭാഗമായി കമ്പനിയുടെ തലപ്പത്ത് ഏറെ അഴിച്ചു പണികൾ നടന്നിരുന്നു.

 

 

ഇതിന്റെ ഭാഗമെന്നോണെയാണ് മലയാളിയും കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫിസറുമായിരുന്ന രാജ് നായരെ കമ്പനി ഡയറക്ടർ ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്കു നിയമിച്ചിരിക്കുന്നത്. 1987 ൽ ബോഡി ആന്റ് അസംബ്ലി വിഭാഗത്തിൽ എൻജിനീയറായി ഫോർഡ് കമ്പനിയിൽ ചേർന്ന രാജ് നായർ തുടർച്ചയായി നേട്ടങ്ങൾ കൊയ്തു ഭീമൻ കാർ നിർമ്മാണ കമ്പനിയുടെ തലപ്പത്തെത്തിയത് ഏതൊരു മലയാളിക്കും അഭിമാനിക്കാൻ അവസരമൊരുക്കിയിരിക്കുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.