You are Here : Home / Readers Choice

മായാകാഴ്ചകളുമായി മിത്രാസ് മിഴി തുറക്കുമ്പോള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, May 13, 2015 12:35 hrs UTC



അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വെറും മാസങ്ങള്‍ കൊണ്ട് കുടിയേറിയ "മിത്രാസ് ആര്‍ട്ട്സ് " വീണ്ടുമെത്തുന്നു വേനല്‍ ചൂടിന്‌ കുളിര്‍മ പകര്‍ന്ന് കൊണ്ട് , അതും ഏറ്റവും കൂടുതല്‍ കലാകാരന്മാരെ അണിനിരത്തി സാങ്കേതികവിദ്യയുടെ മാസ്മരിക ലോകത്തേക്ക് നയിക്കുവാന്‍ കഴിയുന്ന ന്യൂജേഴ്സിയിലെ പ്രശസ്തമായ കീന്‍ യൂണിവേഴ്സിറ്റിയുടെ "വില്‍കിന്‍സ്" തീയേറ്ററിന്റെ വിശാലമായ തട്ടത്തിലേക്ക്.പ്രാദേശിക കലാകാരന്മാരെ അണി നിരത്തി അമേരിക്കയില്‍ ഇതു വെരെ ഒരാള്‍ക്കും കൈ വെയ്ക്കുവാന്‍ ധൈര്യപെടാത്ത ഒരു ഉദ്യമത്തിന്റെ രണ്ടാം ഘട്ടത്തിലേക്കാണ്‌ ഇത്തവണ മിത്രാസ് കാണികളെ നയിക്കുന്നത്.സ്റ്റേജിലെ പ്രകാശനിയന്ത്രണം 250 ബള്‍ബുകളുടെ അകമ്പടിയോടു കൂടിയ 3 ലൈറ്റിങ്ങ് സിസ്റ്റമാണ്‌.184 കളര്‍ ട്രാന്‍ ഡിമ്മേഴ്സ് കാഴ്ചയുടെ പുതിയൊരു ലോകം സൃഷ്ടിക്കും .ഏറ്റവും മികച്ച സൌണ്ട് സിസ്റ്റമുള്ള വില്‍കിന്‍സ് തിയേറ്റര്‍ അടിസ്ഥാന സൌകര്യങ്ങളുടെ  കാര്യത്തിലും വളരെ മുന്‍ പന്തിയിലാണ്‌.

 

കലാ  സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന  തൃശ്ശൂരില്‍  നിന്നും  അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍  മിത്രാസിന്റെ അമരക്കാരന്‍ രാജന്‍  ചീരത്തിന്‌ കൈമുതലായുണ്ടായിരുന്നത് കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ഒരു മനസ്സ് മാത്രമായിരുന്നു.മലയാള സിനിമ ലോകത്തിന്‌ ഒട്ടനവധി പേരെ സംഭാവന ചെയ്ത ന്യുജേഴ്സിയില്‍ സ്ഥിരതാമസമാക്കിയത് ഒരു അനുഗ്രഹവുമായി  മാറി . പ്രൊഫഷണല്‍  താരങ്ങളെ വെല്ലുന്ന കലാകാരന്മാര്‍ അമേരിക്കയിലുണ്ടെന്ന് തിരിച്ചറിഞ്ഞിടത്തു നിന്നാണ്‌   മിത്രാസിന്റെ തുടക്കം തന്നെ.  കലാകാരന്മാരെ വെല്ലുന്ന കലയെ മനസ്സില്‍ ലാളിക്കുന്ന ഒരു വലിയ ജനതയുണ്ടിവിടെയെന്ന് മനസ്സിലായതൊടു കുടിയാണ് വിശാലമായ കാഴ്ചപാടോടു കൂടി മിത്രാസ് ഉത്സവ്  ഇക്കുറിയെത്തുന്നതു. അതു  കൊണ്ടു തന്നെ ഒന്നിനും ഒരു കുറവും വരരുതെന്ന നിര്‍ബന്ധ ബുദ്ധിയും മിത്രാസ് രാജനുണ്ട് .പകരം ചോദിക്കുന്നത് ഒന്നു മാത്രം , അകമഴിഞ്ഞ അനുഗ്രഹം  .മിത്രാസ് വിജയിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത് അമേരിക്കയിലെ കലാകാരന്‍മാരാണ്‌.അതു കൊണ്ട് തന്നെ മിത്രാസ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു , ഒരു പുതിയ വഴിത്താര വെട്ടിതുറക്കുവാന്‍

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.