You are Here : Home / Readers Choice

തല മുണ്ഡനം ചെയ്തതിന് സ്‌ക്കൂളില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിനിയെ തിരിച്ചെടുത്തു

Text Size  

Story Dated: Wednesday, March 26, 2014 11:47 hrs UTC

 

കൊളറാഡൊ : പതിനൊന്ന് വയസ്സുള്ള സഹപാഠി ന്യൂറോബ്‌ളസ്റ്റോമ എന്ന കാന്‍സര്‍ രോഗം പിടിപെട്ട് കീമോതെറാപ്പിക്ക് വിധേയമാകുന്നു എന്ന് അറിഞ്ഞപ്പോള്‍ 9 വയസ്സുള്ള കാമറിന് ദുഃഖം താങ്ങാനായില്ല. കൂട്ടുകാരിയോട് സഹതാപം പ്രകടിപ്പിക്കുന്നതിന്റെ സൂചകമായി മാതാപിതാക്കളുടെ സമ്മതത്തോടെ കാമറിന്‍ തലമുണ്ഡനം ചെയ്തു. പിറ്റേദിവസം  സ്‌ക്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂള്‍ അധികൃതര്‍ ക്ലാസ്സില്‍ കയറുവാന്‍ അനുവദിച്ചില്ല. തലമുടി വളരുന്നതുവരെ പുറത്തുനില്‍ക്കുകയോ, വിഗ് വെച്ച് ക്ലാസ്സില്‍ വരികയോ വേണമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

നിലവിലുള്ള ചട്ടമനുസരിച്ച് തലമുണ്ഡനം ചെയ്യുന്നത് കുറ്റകരമാണെന്നായിരുന്നു കാപ്‌റോക്ക് അക്കാദമി പ്രസിഡന്റ് കാതറിന്‍ നോര്‍മന്‍ പറഞ്ഞത്.

സംഭവം വിവാദമായതോടെ ബോര്‍ഡ്മീറ്റിങ്ങ് ചേര്‍ന്ന് മാര്‍ച്ച് 25 ചൊവ്വാഴ്ച്ച മുതല്‍ വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂളില്‍ പ്രവേശിക്കുവാന്‍ അനുമതി നല്‍കുകയായിരുന്നു.

മകന്‍ ചെയ്ത നല്ല പ്രവൃത്തിയെ പ്രശംസിക്കുന്നതിനു പകരം സ്‌ക്കൂളില്‍ നിന്നും പുറത്താക്കിയ നടപടി ഖേദകരമാണെന്നാണ് കുമാറിന്റെ മാതാവ് അഭിപ്രായപ്പെട്ടത്. തലമുണ്ഡനം ചെയ്തത്. ശരിയാണെന്നായിരുന്നു കുട്ടിയുടെ പ്രതികരണം.

സ്‌ക്കൂള്‍ പോളിസിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് അടിയന്തിരമായി ബോര്‍ഡ് മീറ്റിങ്ങ് വിളിച്ചു കൂട്ടുമെന്ന് അക്കാദമി പ്രസിഡന്റ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.