You are Here : Home / Readers Choice

12 വയസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 15, 2014 12:03 hrs UTC

 

ന്യൂമെക്‌സിക്കോ: ഇന്ന് രാവിലെ ജനുവരി 14 ചൊവ്വ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിന് സ്‌കൂള്‍ ജിമ്മില്‍ ഒത്തു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു നേരെ 12 വയസുകാരന്‍ ഷോട്ട് ഗണ്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇന്ന് വൈകിട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ ഗവര്‍ണര്‍ സൂസന അറിയിച്ചു.

വെടിയേറ്റ വിദ്യാര്‍ഥികള്‍ക്ക് ലോക്കല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം ഹെലികോപ്റ്ററില്‍ ലബക്കിലുളള മെഡിക്കല്‍ സെന്ററിലേക്കു മാറ്റിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ന്യൂമെക്‌സിക്കോയിലുളള ബെറന്‍ഡൊ മീഡില്‍ സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്.

മൂന്നു മാസത്തിനുളളില്‍ നടക്കുന്ന രണ്ടാമത്തെ മിഡില്‍ സ്‌കൂള്‍ ഷൂട്ടിങ്ങിനാണിത്. ഒക്‌ടോബറില്‍  സ്പാര്‍ക്ക് മിഡില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ ഒരു ടീച്ചര്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

ഇന്ന് അറസ്റ്റ് ചെയ്ത 12 വയസുകാരനെ രാത്രി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്ന് ന്യൂമെക്‌സിക്കോ സ്‌റ്റേറ്റ് പൊലീസ് ചീഫ് പറഞ്ഞു.

വെടിവെപ്പിന് കുട്ടിയെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും ചീഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.