You are Here : Home / Readers Choice

ഭര്‍ത്താവിന്റെ മരണം ട്വിറ്ററില്‍ ട്വീറ്റ്‌ ചെയ്‌ത്‌ ഭാര്യ; കാലം പോയ പോക്കേ!

Text Size  

Story Dated: Monday, December 09, 2013 05:55 hrs UTC

കൊളംബിയയില്‍ നടന്ന ഒരു കാര്‍ അപകടത്തേപ്പറ്റി ട്വിറ്ററില്‍ സുഹൃത്തുക്കളുമായി ട്വീറ്റ്‌ ചെയ്യുകയായിരുന്നു കാനഡയില്‍ നിന്നുള്ള കാരന്‍ ജോണ്‍സണ്‍ എന്ന സ്‌ത്രീ. കമന്റുകള്‍ അയക്കുന്നതിനിടെയാണ്‌ ഒരു കാര്യം അവര്‍ തിരിച്ചറിഞ്ഞത്‌. ആ അപകടത്തില്‍ മരിച്ച വ്യക്തി അവരുടെ ഭര്‍ത്താവായിരുന്നു. പക്ഷേ അവര്‍ ട്വീറ്റ്‌ ചെയ്യല്‍ അവസാനിപ്പിച്ചില്ല. അവര്‍ എഴുതി. അത്‌ അദ്ദേഹമായിരുന്നു. അദ്ദേഹം മരിച്ചു. കാനഡക്കാരിയായ കാരന്‍ ജോണ്‍സണ്‍ എന്ന സ്‌ത്രീയാണ്‌ ഈ ഹതഭാഗ്യ. ഒരു ദിവസം ബ്രിട്ടീഷ്‌ കൊളംബിയയില്‍ നടന്ന അപകടത്തെപ്പറ്റി സുഹൃത്തുക്കളുമായി ട്വിറ്ററില്‍ ട്വീറ്റു ചെയ്യുകയായിരുന്നു അവര്‍. സ്‌പീഡും വീതി കുറഞ്ഞ റോഡുകളും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു തുടങ്ങി പല കമന്റുകളും അവര്‍ അതിനെക്കുറിച്ച്‌ എഴുതിക്കൊണ്ടിരുന്നു. ഇതിനിടെ ആ അപകടത്തില്‍ ഒരാള്‍ മരിച്ചുവെന്ന വിവരം ലഭിച്ചു. ഉടനെ എന്തോ ഭയം തോന്നിയ അവര്‍ ഭര്‍ത്താവിനെ വിളിച്ചെങ്കിലും ലൈനില്‍ കിട്ടിയില്ല. അതും അവര്‍ ട്വീറ്റു ചെയ്‌തു. എന്റെ ഭര്‍ത്താവ്‌ വേഗം വീടെത്താനായി 205 ലാണ്‌ വണ്ടി ഓടിക്കാറുള്ളത്‌. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ വിളിച്ചിട്ട്‌ ഫോണ്‍ എടുക്കുന്നില്ല, എനിക്കു ഭയമാകുന്നു എന്നായിരുന്നു അത്‌. പിന്നീട്‌ അവര്‍ പോലീസിനെ വിളിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നമ്പര്‍ വാങ്ങിയിട്ട്‌ അന്വേഷിച്ച ശേഷം തിരിച്ചു വിളിക്കാമെന്നറിയിച്ചു. എന്നാല്‍ ഒരു മണിക്കൂറിനകം അവര്‍ വീണ്ടും ഓണ്‍ലൈനിലെത്തി. അവര്‍ ഇങ്ങനെ എഴുതി. അത്‌ അദ്ദേഹമായിരുന്നു. അദ്ദേഹം മരിച്ചു.. ജോണ്‍സന്റെ വാഹനം ഒരു പിക്ക്‌ അപ്പ്‌ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എന്നിട്ടും അവര്‍ വീണ്ടുമെഴുതി. ഒരു ചാക്ക്‌ സിമന്റ്‌ എന്റെ തലയില്‍ വീണതു പോലെ എനിക്കിപ്പോള്‍ തോന്നുന്നു. എന്റെ നാളെ വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. അങ്ങനെ ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞ ശേഷവും അവര്‍ എഴുതിക്കൊണ്ടേയിരുന്നു. പിറ്റേന്ന്‌ രാവിലെ 3,000 ഫോളോവേഴ്‌സാണ്‌ അവര്‍ക്കുണ്ടായിരുന്നത്‌. പിന്നീട്‌ അത്‌ 10,000 ആയി ഉയര്‍ന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.