You are Here : Home / Readers Choice

എയ്ഡ്‌സ് വിമുക്ത തലമുറ അമേരിക്കയുടെ ലക്ഷ്യം: ഒബാമ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 02, 2013 12:48 hrs UTC

വാഷിംഗ്ടണ്‍ : ആഗോള വ്യാപകമായി പടര്‍ന്ന് പിടിച്ചിരിക്കുന്ന എയ്ഡ്‌സ് എന്ന മാരക രോഗത്തിന്റെ ഗൗരവത്തെ കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വേര്‍തിരിച്ചിരിക്കുന്ന ദിവസമാണ് ഡിസംബര്‍ 1. ഏകദേശം 35 മില്യണ്‍ ജനങ്ങളാണ് ഈ രോഗത്തിനിരകളായി ഇന്ന് മരിച്ചു ജീവിക്കുന്നത്. എയ്ഡ്‌സില്ലാത്ത ഒരു തലമുറയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. 1995 മുതല്‍ അമേരിക്കയില്‍ ആചരിച്ചു വരുന്ന എയ്ഡ്‌സ് ദിനത്തിന്റെ പത്താം വാര്‍ഷീകത്തില്‍ പ്രസിഡന്റ് ഒബാമ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു, 1987 മുതലാണ് ആഗോളവ്യാപകമായി ഡിസംബര്‍ 1 വേള്‍ഡ് എയ്ഡ്‌സ് ദിനമായി വേര്‍തിരിച്ചു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

 

“എയ്ഡ്‌സിനെതിരായ യുദ്ധം ഞങ്ങള്‍ തുടങ്ങും ഇതില്‍ പരിപൂര്‍ണ്ണ വിജയം കണ്ടെത്തുകയും ചെയ്യും.” എയ്ഡ്‌സ് രോഗം മൂലം ജീവന്‍ വെടിയേണ്ടിവന്നവരുടെ കുടുംബാംഗങ്ങളേയും, പ്രിയപ്പെട്ടവരേയും അഭിസംബോധന ചെയ്യുന്ന പ്രസ്താവനയില്‍ ഒബാമ തന്റെ ലക്ഷ്യം വ്യക്തമാക്കുകയും, എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.