You are Here : Home / Readers Choice

പോപ്പു വിശുദ്ധനായി പ്രഖ്യാപിച്ച ഫാ.ജുനിപെറൊയുടെ പ്രതിമ തകര്‍ത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 28, 2015 11:09 hrs UTC

 
കാലിഫോര്‍ണിയ : ആറു ദിവസത്തെ സന്ദര്‍ശനത്തിനിടെ കാലിഫോര്‍ണിയായില്‍ വെച്ചു പോപ്പ് വിശുദ്ധനായി പ്രഖ്യാപിച്ച ഫാ.ജുനി പെറോയുടെ പ്രതിമക്കു നേരെ അക്രമികള്‍ ആക്രമണം നടത്തി.
കാര്‍മല്‍ മിഷനില്‍ അടക്കം ചെയ്ത ഭൗതീകാവശിഷ്ടങ്ങള്‍ക്കു നേരെയും, പ്രതിമക്ക് നേരെയും നടത്തിയ അക്രമത്തെ ഹേറ്റ് ക്രൈം എന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്.
 
ഇന്നലെയോ, ഇന്ന് അതിരാവിലയോ നടന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി കാര്‍മല്‍ പോലീസ് സൂപ്രണ്ട് ലൂക്ക് പവല്‍ പറഞ്ഞു.
1976 ല്‍ കാലിഫോര്‍ണിയായില്‍ എത്തിയ സ്പാനിഷ് മിഷനറി ഒമ്പതു മിഷന്‍ സ്ഥാപനങ്ങളാണ് സ്ഥാപിച്ചത്. ആയിരക്കണക്കിന് നാറ്റീവ് അമേരിക്കന്‍സിനെ മാമോദിസാ നല്‍കുകയും ചെയ്തു.
വാഷിംഗ്ടണ്‍ ഡി.സി.യില്‍ കഴിഞ്ഞ ബുധനാഴ്ച സ്ഥാനാരോഹണ ശുശ്രൂഷയിലാണ് ഫാ. ജുതി പെറൊയെ വിശുദ്ധനായി പോപ്പു പ്രഖ്യാപിച്ചത്.
 
കാര്‍മല്‍ മിഷന്‍ ഇന്നു ഞായറാഴ്ച ജുനിപെറോയുടെ സ്ഥാനാരോഹണം ആഘോഷിക്കുവാനായിരുന്നു പരിപാടികള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ രാവിലെ എത്തിയ ഇവര്‍ക്കു വിശുദ്ധന്റെ പ്രതിമയുടെ തകര്‍ക്കപ്പെട്ട ഭാഗങ്ങല്‍ പെറുക്കി കൂട്ടേണ്ട ദുരവസ്ഥയാണ് ഉണ്ടായത്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.