You are Here : Home / Readers Choice

പൊലീസ് വെടിയേറ്റു പരുക്കേറ്റ ബെനറ്റിന് 1.6 മില്യണ്‍ നഷ്ടപരിഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 24, 2015 11:10 hrs UTC

ഡാലസ് പൊലീസ് വെടിയേറ്റു പരുക്കേറ്റ ബോബി ജറാള്‍ഡ് ബെനറ്റിന് (54) 1.6 മില്യണ്‍ നഷ്ടപരിഹാരം നല്‍കാന്‍ ഡാലസ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. മാനസിക നില തകരാറായ ജറാള്‍ഡ് സിറ്റിക്കെതിരെ ഫയല്‍ ചെയ്ത ലോ സ്യൂട്ട് കോടതിയില്‍ വിചാരണയ്‌ക്കെടുക്കുന്നതിനു മുമ്പ് അറ്റോര്‍ണിയുമായി സിറ്റി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സിറ്റി കൗണ്‍സില്‍ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ചേര്‍ന്ന് നഷ്ടപരിഹാര തുക നല്‍കുവാന്‍ ഐക്യകണ്‌ഠേന അംഗീകാരം നല്‍കി. 2013 ഒക്ടോബര്‍ 14 ന് ഡാലസിലാണ് സംഭവം നടന്നത്. കുടുംബ കലഹത്തെ തുടര്‍ന്ന് കത്തിയുമായി മാതാവിനെ ആക്രമിക്കുവന്‍ ശ്രമിച്ച ബോബിയെ നിയന്ത്രിക്കുന്നതിനായണ് മാതാവ് പൊലീസിന്റെ സഹായം തേടിയത്.

സ്ഥലത്തെത്തിയ പൊലീസ് കത്തി താഴെയിടനാവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനാലാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാദം തെറ്റായിരുന്നുവെന്ന് സമീപത്തുളള ക്യാമറയില്‍ നിന്നു വ്യക്തമായി. പൊലീസ് നിര്‍ദേശം ലഭിച്ച ശേഷം ഒരിഞ്ചുപോലും ബോബി നീങ്ങിയതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. പബ്ലിക്ക് സെര്‍വന്റിനെ ആക്രമിക്കുവാന്‍ ശ്രമിച്ചു എന്ന വാദവും അംഗീകരിച്ചില്ല. തുടര്‍ന്നാണ് നഷ്ടം പരിഹാരം നല്‍കുവാന്‍ സിറ്റി തയ്യാറായത്. ഡാലസ് സിറ്റിയുടെ ചരിത്രത്തില്‍ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ക്ക് ഇത്രയും തുക നഷ്ട പരിഹരം നല്‍കേണ്ടിവരുന്നത് ആദ്യ സംഭവമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.