You are Here : Home / Readers Choice

പ്രിയാ ഗോപാല്‍ മിസ് ടീന്‍ യുഎസ്എ മത്സരത്തില്‍ പങ്കെടുക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 25, 2015 10:46 hrs UTC

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരിയും, പതിനേഴുക്കാരിയുമായ പ്രിയാ ഗോപാല്‍ ബഹാമസില്‍ ഓഗസ്റ്റ് 21-22 തിയ്യതികളില്‍ നടക്കുന്ന മിസ്സ് ടീന്‍ യു.എസ്.എ. മത്സരത്തില്‍ പങ്കെടുക്കും. അമ്പത്തി ഒന്ന് പേരാണ് കിരീടത്തിനു വേണ്ടി മാറ്റുരയ്ക്കുക.
2015 മിസ്സ് വാഷിംഗ്ടണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ ഗോപാലിന് മിസ്സ് ടീന്‍ യു.എസ്.എ.യായി മത്സരിക്കാന്‍ അര്‍ഹത നേടികൊടുത്തത്.
ഫോസ്റ്റര്‍ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്ന പ്രിയ ഗോപാല്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് മത്സരത്തില്‍ പങ്കെടുത്ത് വിജയിയായത്. ഇത് മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകണം എന്നാണ് പ്രിയ ഗോപാല്‍ അഭിപ്രായപ്പെട്ടത്.
പ്രീസ്‌ക്കൂള്‍ മുതല്‍ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രിയാ മിസ് വെസ്റ്റ് സിയാറ്റില്‍ ടീന്‍ യു.എസ്.എ.യായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നാലു വയസ്സുമുതല്‍ നൃത്തത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ കോളേജ് വിദ്യാഭ്യാസത്തിനുശേഷം ഒരു പ്രൊഫഷ്ണല്‍ ഡാന്‍സര്‍ ആകണമെ്‌നാണ് ആഗ്രഹിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.