You are Here : Home / Readers Choice

സാറ്റ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു : പരീക്ഷ വീണ്ടും ജൂണ്‍ 20ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 01, 2015 10:07 hrs UTC

ആഷ്ബണ്‍ (വെര്‍ജീനിയ) : വെര്‍ജീനിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാറ്റ് പരീക്ഷ ഉത്തര കടലാസുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോളേജ് ബോര്‍ഡ് വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചു.
മേയ് ആദ്യ വാരം ആഷ്ബണ്‍ ബ്രോഡ് റണ്‍ ഹൈസ്‌കൂളിലെ 300ല്‍പ്പരം വിദ്യാര്‍ഥികള്‍ എഴുതിയ ഡാറ്റ് പരീക്ഷ ഉത്തര കടലാസുകള്‍ യുപിഎസ് മുഖേനയാണ് സാറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിലേക്ക് അയച്ചത്. എന്നാല്‍ പേപ്പറുകള്‍ അവിടെ എത്തിയിട്ടില്ലെന്ന് കോളേജ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഇത്രയും കുട്ടികളുടെ മാതാപിതാക്കള്‍ ആശങ്കാകുലരാണ്. എന്നാല്‍ കോളേജ് ബോര്‍ഡ് ജൂണ്‍ 20 ന് വീണ്ടും പരീക്ഷ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി കുട്ടികള്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട ഉത്തരകടലാസുകള്‍ കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും കോളേജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.