You are Here : Home / Readers Choice

ബേബി ജിറാഫിന് പേര്‍ നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കവസരം !

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 18, 2015 12:27 hrs UTC



                        
ഡാലസ് . ഡാലസ് മൃഗശാലയില്‍ ഏപ്രില്‍ 10 ന് ജനിച്ച ബേബി ജിറാഫിന് പേര്‍ നിര്‍ദ്ദേശിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതായി മൃഗശാലാധികൃതര്‍ അറിയിച്ചു. അടുത്ത വ്യാഴാഴ്ച വരെയാണ് സമയം. ജിറാഫിന്‍െറ ജനനം ആനിമല്‍ പ്ലാനറ്റില്‍ കാണിച്ചിരുന്നു. 2.3 മില്യണ്‍ ജനങ്ങളാണ് ഇതു വീക്ഷിച്ചത്.

മൂന്ന് പേരുകളാണ് മൃഗശാലാധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതില്‍ ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനുശേഷം ഒന്നു തിരഞ്ഞെടുക്കും.

വോട്ട് ചെയ്യുന്നതോടൊപ്പം സംഭാവനകളും നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

dallaszoo.org എന്ന വെബ്സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.