You are Here : Home / Readers Choice

2015 പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിളളക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 02, 2015 12:01 hrs UTC


നോര്‍ത്ത് സക്കോട്ട . നോര്‍ത്ത് ഡെക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രജനി ഗണേഷ് പിളളക്ക് 2015 പെല്‍റ്റിയര്‍ അവാര്‍ഡ് നല്‍കി ആദരിക്കും. അധ്യാപന രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കാണ് രജനിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

1998 ല്‍ ജൊ ആന്റ് നോര്‍മ പെല്‍റ്റിയര്‍ സ്ഥാപിച്ച അവാര്‍ഡ് ഒരു പ്രത്യേക അധ്യാപന മേഖലയില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും  ടീച്ചിങ് ടെക്നിക്ക് പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ പ്രാവീണ്യം തെളിയിക്കുകയും ചെയ്യുന്നവര്‍ക്കാണ് നല്‍കി വരുന്നത്.

അവാര്‍ഡ് സ്ഥാപിച്ചത് മുതല്‍ നാലാമത്തെ ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപികയാണ് ഇതിനര്‍ഹയാകുന്നത്. 2000 ല്‍ സുധീര്‍ മേത്ത, 2007 കല്‍പന കറ്റി, 2012 ശിവഗുര ജയരാമന്‍ എന്നിവരാണ് മറ്റുളളവര്‍.

പൂന യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം, സെന്‍ട്രല്‍ ഫ്ലോറിഡ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും രജനി നേടിയിട്ടുണ്ട്.

മെയ് 6-ാം തിയതി നോര്‍ത്ത് സക്കോട്ട യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ രജനിക്ക് അവാര്‍ഡ് സമ്മാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.