You are Here : Home / Readers Choice

106 അടി നീളമുള്ള സാന്‍ഡ് വിച്ച് ലോകറിക്കാഡിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 17, 2014 11:47 hrs UTC

ഹൂസ്റ്റണ്‍ : പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സാ ധനസഹായ ഫണ്ടിനു വേണ്ടി ഉണ്ടാക്കിയ 106 അടി വലിപ്പമുള്ള ലോബ്സ്റ്റര്‍ റോള്‍ ലോകറിക്കാര്‍ഡിലേക്ക്. ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള പ്രോസ്റ്റേറ്റ് കാന്‍സര്‍ റിസേര്‍ച്ച് ആന്റ് ട്രീറ്റ്‌മെന്റ് സംഘടനയാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചത്. നവം.15ന് ശനിയാഴ്ച മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനും, കാണുന്നതിനും എത്തിയവര്‍ക്ക് ഈ സാന്‍ഡ് വിച്ച് രുചി നോക്കുന്നതിനുള്ള അവസരം ലഭിച്ചു. ഇതിനുമുമ്പ് പോര്‍ട്ട്‌ലാന്റില്‍ നിര്‍മ്മിച്ച 61 അടി വലിപ്പമുള്ള സാന്‍വിച്ചായിരുന്നു വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചിരുന്നത്. സാന്‍ഡ് വിച്ച് ചരിത്രത്തില്‍ മറ്റൊരു റിക്കാര്‍ഡ് സ്ഥാപിച്ചു ടെക്‌സസ് സംസ്ഥാനം വേള്‍ഡ് ഗിന്നസ് റിക്കോര്‍ഡ് ബുക്കില്‍ സ്ഥാനം നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.