You are Here : Home / Readers Choice

ഒക്ടോബര്‍ 11 ശനിയാഴ്ച മുതല്‍ അഞ്ച് വിമാനത്താവളങ്ങളില്‍ എബോള സ്ക്രീനിങ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 10, 2014 01:16 hrs UTC


ന്യൂയോര്‍ക്ക് .  എബോള വൈറസിന്‍െറ ആക്രമണം അതിരൂക്ഷമായിരിക്കുന്ന വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാþത്രാക്കാരുടെ പനിയുടെ തോത് അളക്കുന്നതിനും, എബോള രോഗ ലക്ഷണങ്ങള്‍ക്കുളള സ്ക്രീനിങ് ഏര്‍പ്പെടുത്തുന്നതിനുമുളള നടപടികള്‍ ന്യൂയോര്‍ക്ക് ജെഎഫ്കെ ഇന്റര്‍ നാഷണല്‍, എയര്‍പോര്‍ട്ടില്‍ ഒക്ടോബര്‍ 11 ശനിയാഴ്ച മുതല്‍ സ്വീകരിക്കുമെന്ന് ഒക്ടോബര്‍ 8 ബുധനാഴ്ച ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. അടുത്ത ആഴ്ച മുതല്‍ ഷിക്കാഗോ ഒഹെയര്‍, അറ്റ്ലാന്റാ എയര്‍പോര്‍ട്ടുകളിലും ഈ സൌകര്യം ഒരുക്കുമെന്നും ഇവര്‍ അറിയിച്ചു.

ലൈബീരിയ, സെയ്റ ലിയോണ്‍, ഗിനിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള തൊണ്ണൂറ്റിനാല് ശതമാനം യാത്രക്കാരും ഈ അഞ്ചു  വിമാനത്താവളങ്ങളിലാണ് വന്നിറങ്ങുന്നത്. നൂറ്റി അമ്പതോളം യാത്രക്കാരെ ഒരു ദിവസം സ്ക്രീനിങ്ങ് നടത്തുന്നതിനുളള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സെക്യൂരിറ്റിയുടെ അകമ്പടിയോടെയായിരിക്കും യാത്രക്കാരെ സ്ക്രീനിങ് ഏരിയായിലേക്ക് കൊണ്ടു പോകുക എന്ന് ഹോംലാന്റ് സെക്യൂരിറ്റി അറിയിച്ചു.

അമേരിക്കന്‍ പൌരന്മാരെ എബോള വൈറസില്‍ നിന്നും സംരക്ഷിക്കുന്നതിനും, ഈ രോഗം ഇവിടെ വ്യാപകമാകാതിരിക്കുന്നതിനും ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും സിഡിഡി  പ്രിവന്‍ഷന്‍ ഡയറക്ടര്‍ ടോം ഫ്രെഡി പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഒരു കാര്‍ഡ് വിതരണം ചെയ്യുമെന്നും 21 ദിവസം  രാവിലെ ശരീര താപനില അളന്ന് രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം നല്‍കുമെന്നും ടോം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.