You are Here : Home / Readers Choice

ക്ഷയരോഗം ചികിത്സിക്കാത്ത യുവാവിനെ അറസ്റ്റ് ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 30, 2014 12:05 hrs UTC


        
കാലിഫോര്‍ണിയ . ആശുപത്രി അധികൃതര്‍ നല്‍കിയ താമസ സൌകര്യവും മരുന്നും ഉപേക്ഷിച്ചു കടന്നു കളഞ്ഞ ക്ഷയ രോഗിയായ യുവാവിനെ വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു.

ജൂലൈ 28 തിങ്കളാഴ്ച ലെമണ്ട് ട്രാഫിക് സ്റ്റോപ്പില്‍ വെച്ചാണ് എഡ്വേര്‍ഡൊ റൊസസ് എന്ന 25 കാരനെ പൊലീസ് പിടികൂടിയത്.

സാന്‍ ജോ ക്വിന്‍ കൌണ്ടി ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീഫന്‍ ടെയ്ലറാണ് ഈ വിവരം ഇന്ന് പത്രങ്ങള്‍ക്ക് നല്‍കിയത്.

ശക്തമായ ചുമതയും പനിയുമായി മാര്‍ച്ച് മാസമാണ് യുവാവ് സാന്‍ ജോക്വിന്‍ ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയത്. പരിശോധനയില്‍ യുവാവിന് ക്ഷയ രോഗമാണെന്ന് കണ്ടുപിടിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തന്നെ അടുത്തുളള മോട്ടലില്‍ താമസ സൌകര്യവും മരുന്നും ഏര്‍പ്പാട് ചെയ്തു. എന്നാല്‍ യുവാവ് അവിടെ നിന്നും കടന്നു കളയുകയായിരുന്നു.

കഴിഞ്ഞ ആഴ്ച പൊലീസ് യുവാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ക്രിമിനല്‍ കോടതി നടപടികള്‍ സ്വീകരിച്ചത് യുവാവിനെ ശിക്ഷിക്കുന്നതിലല്ല. മാരകമായ രോഗത്തില്‍ നിന്നും പൊതുജനങ്ങളെ രക്ഷിക്കുന്നതിനാണ് അറ്റോര്‍ണി പറഞ്ഞു.

നിയമ പ്രകാരം ക്ഷയ രോഗത്തിന് ചികിത്സ നടത്തണമെന്ന് നിര്‍ബന്ധിക്കുവാന്‍ വ്യവസ്ഥയില്ലെങ്കിലും പൊതു ജനങ്ങളില്‍ നിന്നും അകറ്റി നിറുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുവാന്‍ മാത്രമാണിതെന്നും അധികൃതര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തു യുവാവിനെ ബോങ്കേഴ്സ് ഫില്‍ഡിലുളള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.