You are Here : Home / Readers Choice

വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു ധിംഗ്ര പ്രൈമറിയില്‍ വിജയിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 03, 2017 12:16 hrs UTC

സിയാറ്റില്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു 45-ം ഡിസ്ട്രിക്ടില്‍ നിന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മങ്ക ധിംഗ്ര പ്രൈമറിയില്‍ വിജയിച്ചു. കിംഗ് കൗണ്ടി ഡപ്യൂട്ടി പ്രോസിക്യൂട്ടറായ ധിംഗ്രക്ക് പോള്‍ ചെയ്ത 23,000 വോട്ടില്‍ 11,928 വോട്ട് കിട്ടി. (50.5 ശതമാനം). റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജിന്യംഗ് ലീ ഇംഗ്ലണ്ടിനു 100,52 വോട്ട് കിട്ടി. നവംബറില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും. എണ്ണ കമ്പനികള്‍ ഇംഗ്ലണ്ടിനു വലിയ തോതില്‍ സഹായമെത്തിച്ചിരുന്നു. ദിംഗ്രക്ക് എതിരെ എതിരാളികള്‍ നുണ പ്രചാരണവും നടത്തി. അടുത്ത കാലത്തായി ഡെമോക്രാറ്റുകളാണു ഈ സീറ്റില്‍ വിജയിക്കുന്നത്. അക്രമം ഇല്ലാതാക്കല്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തല്‍, കുടിയേറ്റക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമം തടയല്‍ തുടങ്ങിയവയാണു ധിംഗ്ര ലക്ഷ്യമിടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ-ബെര്‍ക്ക്‌ളി എന്നിവിടങ്ങളില്‍ നിന്നു ബിരുദങ്ങളുള്ള ധിംഗ്ര, ഛായ എന്ന സംഘടനയുടെ സ്ഥാപകരിലൊരാളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.