You are Here : Home / Readers Choice

സഹോദരനെ മർദ്ദിച്ച യുവാവിനെ കൊല ചെയ്ത കേസിൽ സഹോദരി അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 15, 2016 11:23 hrs UTC

കുക്കു കൗണ്ടി(ഷിക്കാഗോ)∙ ഇളയ സഹോദരനെ മർദിച്ച യുവാവിനെ കൊല ചെയ്യാൻ പ്രേരിപ്പിച്ച പതിനെട്ടുകാരിയായ സഹോദരിയെ കോടതിയിൽ ഹാജരാക്കി. നോർത്ത് സൈഡ് പാർക്കിലാണ് 15 വയസ്സുളള ഇളയ സഹോദരനെ നാലു യുവാക്കൾ ചേർന്ന് ആക്രമിച്ചത്. അടിയേറ്റ് അവശനായ സഹോദരൻ വീട്ടിലെത്തി. 18 വയസ്സുളള സഹോദരി എലിസബത്ത് ഡയസിനെ വിവരം അറിയിച്ചു. ഡയസും സഹോദരനും ചേർന്ന് ഫേയ്സ് ബുക്കിൽ നിന്നും പ്രതിയെ കണ്ടെത്തി. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ദൃക്സാക്ഷിയായ യുവാവിനേയും കൂട്ടി പാർക്കിലേക്ക് യാത്ര തിരിച്ചു. ഇളയ സഹോദരനോട് തോക്കും കൂടെ എടുക്കുവാൻ ഡയസ് നിർദ്ദേശിച്ചു. പാർക്കിനു ഒരു ബ്ലോക്കകലെ എത്തിയപ്പോൾ പ്രതികളിൽ നാലു പേരിലൊരാൾ ഇവരുടെ ദൃഷ്ടിയിൽപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. ഇളയ സഹോദരൻ കാറിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് യുവാവിനുനേരെ നിരവധി തവണ വെടിയുതിർത്ത് സംഭവത്തിനുശേഷം വന്ന വാഹനത്തിൽ തിരിച്ചു പോകാനുളള ഇവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് നമ്പർ പരിശോധിച്ചു വാഹനത്തിന്റെ ഉടമ ഡയസ്സാണെന്ന് കണ്ടെത്തി. തുടർന്ന് ഇളയ സഹോദരനേയും സഹോദരി ഡയസിനേയും പൊലീസ് അറസ്റ്റ് ചെയ്തു.കുക്ക് കൗണ്ടി കോടതിയിൽ ഹാജരാക്കിയ ഡയസിന് ജഡ്ജി ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചു. സഹോദരനെ കൊലകുറ്റത്തിനു പ്രേരിപ്പിച്ചതിനാണ് ഡയസിനെതിരെ കേസെടുത്തിരിക്കുന്നത്. വെടിവെച്ച ഇളയ സഹോദരനെ മൈനർ എന്ന പരിഗണന നൽകിയാണു കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 20 ന് കേസ് കോടതി വീണ്ടും കേൾക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.